കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ; ബാറുടമകളെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും

  • By Gokul
Google Oneindia Malayalam News

കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ബാറുടമകള്‍ക്ക് നുണപരിശോധന നടത്താന്‍ ഒരുങ്ങുന്നു. അഞ്ച് ബാറുടമകളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി തേടി വിജിലന്‍സ് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചു.

ബാര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണി, ജോണ്‍ കല്ലാട്ട്, ശ്രീവത്സന്‍, പോളക്കുളം കൃഷ്ണദാസ്, അനിമോന്‍ എന്നിവര്‍ക്ക് നുണപരിശോധന നടത്തണമെന്നാണ് വിജിന്‍ലന്‍സിന്റെ ആവശ്യം. ഇവര്‍ അന്വേഷണ സംഘവുമായി വേണ്ട രീതിയില്‍ സഹകരിക്കുന്നില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.

bar

ബാര്‍ ഉടമകളില്‍ പലരും നേരത്തെ നല്‍കിയ മൊഴികളില്‍ മാറ്റം വരുത്തുകയും കോഴ നല്‍കിയെന്ന ആരോപണത്തില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്ക് നുണ പരിശോധന നടത്താന്‍ കോടതിയുടെ അനുമതി തേടിയത്. അപേക്ഷയില്‍ ബാറുടമകളുടെ ഭാഗം കേള്‍ക്കാന്‍ കോടതി നോട്ടീസ് നല്‍കി. ഇവര്‍ അനുവദിക്കാതെ നുണ പരിശോധന നടത്താന്‍ അന്വേഷണ സംഘത്തിന് സാധിക്കുകയില്ല.

ബാര്‍ കോഴക്കേസിന്റെ തുടക്കത്തില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും മറ്റ് അംഗങ്ങളും കെ എം മാണിക്ക് കോഴ കൊടുത്ത കാര്യം മാധ്യമങ്ങളിലൂടെയും മറ്റും തുറന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് കാലുമാറുകയായിരുന്നു. കെ എം മാണിയും സംസ്ഥാന സര്‍ക്കാരും സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് കാലുമാറ്റമെന്നാണ് ബിജു രമേശിന്റെ ആരോപണം.

English summary
Bar bribe prob; Vigilance seeks lie detector test on bar owners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X