കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്ക് പൂര്‍ണ പിന്തുണ; ബാര്‍ വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും യുഡിഎഫ്

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാനായി ബാറുടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണിക്ക് യുഡിഎഫ് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തിനുശേഷം യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

മാണിക്കെതിരെ ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പി പി തങ്കച്ചന്‍ പറഞ്ഞു. രാഷ്ട്രീയ പകപോക്കലായാണ് ആരോപണത്തെ കാണുന്നത്. മദ്യനയത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ആരോപണമെന്നും അദ്ദേഹം വ്യക്തമാക്കി.

pp-thankachan

സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നും യുഡിഎഫ് യോഗം തീരുമാനിച്ചു. മദ്യവര്‍ജ്ജനമാണ് യുഡിഎഫ് നയം. ഘട്ടംഘട്ടമായി മദ്യം ഒഴിവാക്കുകതന്നെ ചെയ്യും. അതേസമയം, ബാറുകള്‍ പൂട്ടുമ്പോള്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കണോ എന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനമെടുത്തില്ല.

ദേശീയപാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് യോഗത്തില്‍ തീരുമാനമായി. 139 ഔട്ട്‌ലറ്റുകളാണ് ഇങ്ങനെ പൂട്ടേണ്ടിവരിക. ഒരുമിച്ചു മാറ്റുകയെന്നത് പ്രായോഗികമല്ല. എന്നാല്‍, ഘട്ടം ഘട്ടമായി അവ നീക്കം ചെയ്യുമെന്ന് പിപി തങ്കച്ചന്‍ അറിയിച്ചു. റബ്ബര്‍ വിലയിടിവിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണാനും തീരുമാനമെടുത്തിട്ടുണ്ട്.

English summary
Bar bribe row: UDF support KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X