മന്ത്രിയാകാനില്ല; പിസി ജോര്‍ജിന് ജോസ് കെ മാണിയുടെ മറുപടി
കൊച്ചി: ധനമന്ത്രി കെ എം മാണി രാജിവെക്കില്ലെന്നും അതുകൊണ്ടുതന്നെ രാജിക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണി. ജോസ് കെ മാണിയെ മന്ത്രിയാകാന്‍ അനുവദിക്കില്ലെന്ന പിസി ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം.
താന്‍ എംപി ആയി തുടരും. മന്ത്രിയാകന് ഉദ്ദേശമില്ല. കെ എം മാണി രാജിവെക്കാത്തതുകൊണ്ടുതന്നെ അക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. മാണിക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണവും അദ്ദേഹം നിഷേധിച്ചു. മാണിക്കെതിരായ ആരോപണങ്ങള്‍ വിശ്വസനീയമല്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കെ എം മാണി രാജിവെക്കണമെന്ന് പിസി ജോര്‍ജ് ശനിയാഴ്ച പരോക്ഷമായി ആവശ്യപ്പെട്ടിരുന്നു. സ്വന്തം പാര്ട്ടിക്കാരനായതുകൊണ്ടാണ് രാജിവെക്കാന്‍ ആവശ്യപ്പെടാത്തതെന്നും അത് ധാര്മികമല്ലെന്നുമായിരുന്നു ജോര്‍ജ് വാര്‍ത്താ ലേഖകരോട് അറിയിച്ചിരുന്നത്. മാണി രാജിവെച്ചാല്‍ സിഎഫ് തോമസ് മന്ത്രിയാകുമെന്നും ജോര്‍ജ് സൂചിപ്പിച്ചു.
കേരള കോണ്‍ഗ്രസ് ആരുടെയും കുടുംബ സ്വത്തല്ല. അതുകൊണ്ടുതന്നെ മാണിക്കു പകരം ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ അനുവദിക്കില്ല. എംപി ആയ ജോസ് കെ മാണിക്ക് മന്ത്രിയാകാന്‍ കഴിയില്ലെന്നും, മന്ത്രിയാക്കാന്‍ തുനിഞ്ഞാല്‍ താന്‍ എതിര്‍ക്കുമെന്നും ജോര്‍ജ് പറഞ്ഞു. ജോസ് കെ മാണിക്ക് സിന്ദാബാദ് വിളിച്ചല്ല താന്‍ പാര്‍ട്ടിയിലെത്തിയതെന്ന് അദ്ദേഹം നേതൃത്വത്തെ ഓര്‍മിപ്പിക്കുകയും ചെയ്തു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications