കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെളിവുകള്‍ പരിശോധിച്ചില്ല: ബാര്‍ കോഴ കേസില്‍ പുനരന്വേഷണം ആകാമെന്ന് നിയമോപദേശം...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസ് പുനരന്വേഷിച്ചേക്കും. ബാര്‍കോഴ കേസില്‍ പുനരന്വേണമാകാമെന്ന് സര്‍ക്കാര്‍ നിയമോപദേശം. വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബിനാണ് നിയമോപദേശം ലഭിച്ചത്. ബാര്‍കോഴ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്.

ബാറുടമകളുടെ ശബ്ദരേഖ പരിശോധിക്കുന്നതിലും തെളിവുകള്‍ ശേഖരിക്കുന്നതിലും വീഴ്ച പറ്റിയെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ച ബാര്‍ കോഴ കേസ് പുനരന്വേഷിക്കാന്‍ വിജിലന്‍സ് നേരത്തേ നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ദിവസങ്ങള്‍ക്ക് നിയമോപദേശം തേടി.

K M Mani

മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണം അട്ടിമറിച്ച വിജിലന്‍സ് എസ്പിമാര്‍ക്കെതിരെയും അന്വേഷണമുണ്ടായേക്കുമെന്നാണ് വിവരം. ബാബുവിനെതിരായ ബാറുടമകളുടെ മൊഴികളും ശബ്ദരേഖ അടങ്ങിയ സിഡിയും അന്വേഷണ ഉദ്യോഗസ്ഥര്‍ അവഗണിച്ചിരുന്നു. ഈ സാഹചര്യവും അന്വേഷിക്കും.

ബാറുടമകളില്‍നിന്ന് മൂന്ന് ഘട്ടങ്ങളിലായി ഒരുകോടിരൂപ കോഴ വാങ്ങിയെന്നാണ് മാണിക്കെതിരായ കേസ്. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ ത്വരിതാന്വേഷണം നടത്തിയാണ് വിജിലന്‍സ് മാണിയെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പക്ഷേ അന്വേഷണം സത്യസന്ധമായിരുന്നില്ലെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. തെളിവുകള്‍ മറച്ചുവച്ചെന്നും മാണിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും കേസ്വന്വേഷണത്തിന്റെ ആരഭത്തില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു.

മാണിക്കെതിരെ കുറ്റപത്രം നല്‍കത്തക്ക ശാസ്ത്രീയതെളിവും മൊഴികളുമുണ്ടെന്ന ആര്‍ സുകേശന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിന് നിയമപരമായി സാധ്യതയുണ്ടെന്നാണ് നിയമോപദേശത്തില്‍ വ്യ്കതമാക്കുന്നത്.നിയമോപദേശത്തിന്റെ അടിസ്ഥാന്തതില്‍ മാണിക്കെതിരെ പുനരന്വേഷമം നടത്താന്‍ തന്നെയാണ് വിജിലന്‍സിന്റെ തീരുമാനം.

English summary
Vigilance got legal advise against KM mani. There will be re investigation in bar bribe case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X