കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാർ കോഴ: മാണിക്കെതിരായ ആരോപണം പിൻവലിക്കാൻ ജോസ് 10 കോടി രൂപ വാഗ്‌ദാനം ചെയ്തു: ബിജു രമേശ്

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്തെ വിവാദമായ ബാര്‍കോഴക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കാന‍് ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍. ബാര്‍ കോഴ വിവാദം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയില്‍ നിന്നുണ്ടായതല്ല. ആരോപണങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ കോണ്‍ഗ്രസുകാര്‍ തന്നെയും കുടുംബത്തേയും വേട്ടയാടിയെന്നും അദ്ദേഹം പറയുന്നു.

ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ കോടികളാണ് തനിക്ക് നഷ്ടമായതെന്നും ബാറുടമ കൂടിയായ ബിജു രമേശ് പറഞ്ഞു. ബാര്‍കോഴ ആരോപണത്തില്‍ ഏത് കേന്ദ്ര ഏജന്‍സിയെ വെച്ചുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കുമെന്നും ബിജു രമേശ് പറഞ്ഞു.

ഹൈദരബാദ് വെള്ളപ്പൊക്കം; ദുരിതാശ്വാസ ക്യാമ്പില്‍ പ്രവേശിപ്പിച്ച 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുഹൈദരബാദ് വെള്ളപ്പൊക്കം; ദുരിതാശ്വാസ ക്യാമ്പില്‍ പ്രവേശിപ്പിച്ച 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 josekmaniandbijuramesh

Recommended Video

cmsvideo
കേരളം; ബാർ കോഴ ആരോപണത്തിൽ കെഎം മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടില്ല; ബിജു രമേശ്

ഈ ആരോപണം നടത്തിയതിന് പിന്നാലെ ചര്‍ച്ച നടത്തിയത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനുമായാണ്. ബാര്‍ കോഴ കേസ് ഇല്ലായിരുന്നെങ്കില്‍ കെഎം മാണി മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നതായും ബിജു രമേശ് പറഞ്ഞു. പിസി ജോര്‍ജ്ജും ഒരു തവണ തന്നെ വിളിച്ചിരുന്നു. സുകേശനയെ ജേക്കബ് തോമസിനെയോ അറിയില്ലെന്നും ബിജു രമേശ് പറ‍ഞ്ഞു.

 ജോസിന് അടിപതറുന്നു; ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ ജോസഫ് പക്ഷത്ത് ചേര്‍ന്നു, കൊഴിഞ്ഞു ജോസിന് അടിപതറുന്നു; ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ ജോസഫ് പക്ഷത്ത് ചേര്‍ന്നു, കൊഴിഞ്ഞു

അതേസമയം, ബാര്‍കോഴ കേസിനേക്കുറിച്ച് കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടെന്ന പേരില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത് ഔദ്യോഗിക റിപ്പോര്‍ട്ട് അല്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

 സർക്കാരിന് തിരിച്ചടി; തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി സർക്കാരിന് തിരിച്ചടി; തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കളമശ്ശേരി മെഡിക്കല്‍ കോളേജിൽ കൊവിഡ് രോഗിയുടെ മരണം ഓക്സിജൻ കിട്ടാതെ, നടുക്കുന്ന വെളിപ്പെടുത്തൽ കളമശ്ശേരി മെഡിക്കല്‍ കോളേജിൽ കൊവിഡ് രോഗിയുടെ മരണം ഓക്സിജൻ കിട്ടാതെ, നടുക്കുന്ന വെളിപ്പെടുത്തൽ

ജനങ്ങളിലുള്ള ആ വിശ്വാസം ബീഹാറില്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും; വിജയം ഉറപ്പെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്ജനങ്ങളിലുള്ള ആ വിശ്വാസം ബീഹാറില്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും; വിജയം ഉറപ്പെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

English summary
bar bribery allegation; Biju Ramesh's revelation against Jose K Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X