Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ കോഴ, പലതും തനിക്കറിയാമെന്ന് എലഗന്‍സ് ബിനോയ്

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബാറുടമ എലഗന്‍സ് ബിനോയ്. ബാര്‍ കോഴ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ തനിക്കറിയാമെന്നും ഉടനെ അതെല്ലാം വെളിപ്പെടുത്തുമെന്നും ബിനോയ് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനോയ് ഇക്കാര്യം വ്യക്തമാക്കിയത്.

പലതും നഷ്ടപ്പെടുത്തി സത്യം തെളിയിക്കും പ്രതികരിക്കാന്‍ ഞാനും തയ്യാറാണ്. എന്നോടൊപ്പം നിങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനും സ്വന്തം കീശ വീര്‍പ്പിക്കാനും എന്ത് കൊള്ളരുതായ്മയും ചെയ്യുന്നവരാണ് ഇപ്പോഴത്തെ ഭൂരിഭാഗം നേതാക്കളും. ഇങ്ങനെ ഉള്ളവരാണോ നാടു ഭരിക്കേണ്ടത്. എന്താണ് ഇന്ന് കര്‍ഷകന്റെ അവസ്ഥ, എന്താണിന്ന് വ്യവസായികളുടെ അവസ്ഥ. എന്ത് വ്യവസായമാണ് ഇന്ന് വിശ്വസിച്ച് ചെയ്യാന്‍ കഴിയുക.

binoy

നിത്യചിലവിനായി ബാങ്ക് ലോണിനേയോ പലിശക്കാരനേയോ ആശ്രയിക്കേണ്ട അവസ്ഥ. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ ഞാനും ആഗ്രഹിക്കുന്നു. ഇങ്ങനെ പോകുന്നു ബിനോയുടെ പോസ്റ്റ്.

ബാര്‍ കോഴ കേസില്‍ ബിനോയ്‌ക്കെതിരേയും അന്വേഷണം നടന്നിരുന്നു. കോഴ കൊടുക്കാനായി ബാര്‍ അസോസിയേഷന്‍ പിരിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതും ബിനോയ് ആയിരുന്നു.

ബാര്‍ കോഴ കേസില്‍ പുനരന്വേഷണം വിജിലന്‍സ് കോടതി ആവശ്യപ്പെട്ട സമയത്താണ് ബിനോയുടെ വെളിപ്പെടുത്തല്‍ എന്നത് യുഡിഎഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്.

പലതും നഷ്ടപ്പെടുത്തി സത്യം തെളിയിക്കാനും പ്രതികരിക്കാനും ഞാനും തയ്യാറാണു. എന്നോടൊപ്പം നിങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്...

Posted by Binoy Joseph on Saturday, 31 October 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+