Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ കോഴ; അമ്പിളിയുടെ മൊഴി സത്യം; നുണപരിശോധനാഫലം പുറത്ത്

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി ബാര്‍ ഉടമകളില്‍ നിന്നും കോഴ വാങ്ങുന്നത് കണ്ടുവെന്ന് പറഞ്ഞ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലം പുറത്തുവന്നു. അമ്പിളി പറഞ്ഞത് സത്യമാണെന്ന് കാണിക്കുന്നതാണ് നുണപരിശോധനാ ഫലം.

ബാര്‍ ഉടമകളായ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയും സംഘവും മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിക്കുമ്പോള്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്നു അമ്പിളി. അമ്പിളി ആദ്യം മുതല്‍ക്കുതന്നെ മാണി കോഴ വാങ്ങുന്നത് കണ്ടുവെന്നായിരുന്നു മൊഴി നല്‍കിയത്. ശാസ്ത്രീയമായ നുണ പരിശോധനയുടെ ഫലം കൂടി പുറത്തുവന്നതോടെ മാണിക്കെതിരായ തെളിവുകള്‍ ശക്തമാകുകയാണ്.

km-mani

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അമ്പിളിയുടെ സമ്മതതത്തോടെ തിരുവനന്തപുരത്തെ ഫോറന്‍സിക് ആസ്ഥാനത്ത് വെച്ച് നുണ പരിശോധന നടത്തിയത്. അതെയെന്നോ അല്ലയെന്നോ ഉത്തരം നല്‍കാവുന്ന 39 ചോദ്യങ്ങള്‍ അമ്പിളിയോട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കു സത്യമായാണ് അമ്പിളി മറുപടി പറഞ്ഞിരിക്കുന്നത്.

അമ്പിളിയുടെ നുണപരിശോധനാ ഫലം ഫാറന്‍സിക് വിഭാഗം വിജിലന്‍സ് കോടതിക്ക് സമര്‍പ്പിച്ചു. കോടതിയാണ് ഇത് വിജിലിന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. ഇത് പരിശോധിച്ചശേഷം മാണിക്കെതിരെ കൂടുതല്‍ നടപടി കൈക്കൊള്ളുമെന്നാണ് സൂചന. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് നുണ പരിശോധനാഫലം പുറത്തുവന്നിരിക്കുന്നത്. ഇതോടെ മാണിക്കെതിരെ കുറ്റപത്രം നല്‍കാനുളള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+