നുണ പരിശോധനയില്‍ അമ്പിളിയോട് ചോദിച്ച 15 ചോദ്യങ്ങളും, അതിന് നല്കിയ ഉത്തരങ്ങളും
തിരുവനന്തപുരം: ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധന ഫലമാണ് ഇപ്പോള്‍ ധനമന്ത്രി കെഎം മാണിക്കെതിരെയുള്ള ഏറ്റവും വലിയ തെളിവ്. അമ്പിളിയ്ക്ക് ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ നുണ പരിശോധനയില്‍ 15 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ട് ചോദ്യങ്ങള്‍ക്കൊഴികെ എല്ലാത്തിനും അമ്പിളി നല്കിയ ഉത്തരങ്ങള്‍ സത്യമാണെന്നാണ് പരിശോധന ഫലം.
ഒമ്പത്, പത്ത് ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന് വ്യക്തമായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നുണ പരിശോധനഫല റിപ്പോര്‍ട്ടില്‍ പറഞ്ഞ, അമ്പിളിയോട് ചോദിച്ച 15 ചോദ്യങ്ങളും, അതിന് അമ്പിളി നല്കിയ ഉത്തരങ്ങളും ചുവടെ കൊടുക്കന്നു.

ചോദ്യം ഒന്ന്
2014 ഏപ്രില്‍ ഒന്നിന് രാജ്കുമാര് ഉണ്ണിയുടെ നിര്‍ദ്ദേശ പ്രകാരം ഹോട്ടല്‍ സണ്ബീമിയില് പോയിരുന്നോ? ഉത്തരം- ഉവ്വ്

ചോദ്യം രണ്ട്
സണ്‍ ബീം ഹോട്ടല്‍ മാനേജര്‍ ഗോപനില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം രാജ്് കുമാര്‍ ഉണ്ണിയ്ക്ക് കൈ മാറിയോ? ഉത്തരം- ഉവ്വ്

ചോദ്യം മൂന്ന്
2014 ഏപ്രില്‍ ഒന്നിന് ചൈനാ സുനിലിന്റെ കാറില്‍ നിന്ന്, ഉണ്ണി ഒരു പേപ്പര്‍ പായ്ക്കറ്റുമായി ഇറങ്ങി പഴവങ്ങാടി ക്ഷേത്രത്തിനു സമീപത്തുള്ള കാറില്‍ ഇരുന്നോ? ഉത്തരം- ഉവ്വ്

ചോദ്യം നാല്
2014 ഏപ്രില്‍ ഒന്നിന് ഉണ്ണി യമഹ സുരേന്ദ്രന്റെ കാറില്‍ നിന്നിറങ്ങി പഴവങ്ങാടി ക്ഷേത്രത്തിന് സമീപമുള്ള കാറിലിരുന്നോ? ഉത്തരം- ഉവ്വ്

ചോദ്യം അഞ്ച്
2014 ഏഫ്രില്‍ ഒന്നിന് 35 ലക്ഷം രൂപ എണ്ണമ്പോള് അവിടെ ഉണ്ടായിരുന്നോ? ഉത്തരം- ഉവ്വ്

ചോദ്യം ആറ്
2014 ഏപ്രില്‍ രണ്ടിന് രാവിലെ രാജ് കുമാര്‍ ഉണ്ണിയെ ശ്രീവത്സന്റെ വീട്ടില്‍ കാറില്‍ കൊണ്ടുപോയിരുന്നോ ? ഉത്തരം - ഉവ്വ്

ചോദ്യം ഏഴ്
മുപ്പത്തിയഞ്ച് ലക്ഷം രൂപ അടങ്ങിയ രണ്ട് കവറും ശ്രീവത്സന്റെ വീട്ടില്‍ ഏല്പിച്ചിരുന്നോ ? ഉത്തരം- ഉവ്വ്

ചോദ്യം എട്ട്
2014 ഏപ്രില്‍ രണ്ടിന് രാജ്കുമാര് ഉണ്ണിയുടെ കൂടെ ധനമന്ത്രി കെ എം മാണിയുടെ വീട്ടില്‍ പോയിരുന്നോ? ഉത്തരം- ഉവ്വ്

ചോദ്യം ഒമ്പത്
രാജ്കുമാര് ഉണ്ണിയുടെ നിര്‍ദ്ദേശപ്രകാരം ശ്രീവത്സന്റെ വീട്ടില്‍ പോയി പണം അടങ്ങിയ കവര്‍ തിരിച്ചു കൊണ്ടുവന്നിരുന്നോ? ഉത്തരം- ഉവ്വ്

ചോദ്യം പത്ത്
നേരത്തെ ശ്രീവത്സന്റെ വീട്ടില്‍ കൊടുത്തിരുന്ന അതേ കവര്‍ തന്നെയാണോ തിരിച്ചെത്തിച്ചത്? ഉത്തരം- അതെ

ചോദ്യം 11
2014 ഏഫ്രില്‍ രണ്ടിന് രണ്ട് തവണയും ക്ലിഫ് ഹൗസിലേക്ക് ഒരേ ഗേറ്റിലൂടെയാണോ പോയത്? ഉത്തരം- അതെ

ചോദ്യം 12
ക്ലിഫ് ഹൗസില്‍ വച്ച് പണം അടങ്ങിയ ഈ പ്ലാസ്റ്റിക് ബാഗുകള്‍ ഉണ്ണിക്ക് എടുത്തു കൊടുത്തിരുന്നോ ? ഉത്തരം ഉവ്വ്

ചോദ്യം 13
ഉണ്ണി പണം കെഎം മാണിയ്ക്ക് കൈമാറുന്നത് കണ്ടോ? ഉത്തരം- ഉവ്വ്

ചോദ്യം 14
2014 ഡിസംബര്‍ 31ന് ബിജു രമേശിനെ ബാര്‍ അസോസിയേഷന് യോഗത്തില്‍ പെങ്കെടുക്കാന്‍ എറണാകുളത്ത് കൊണ്ട് പോയിരുന്നോ? ഉത്തരം- ഉവ്വ്

ചോദ്യം 15
അന്ന് എറണാകുളത്ത് ഉണ്ണി, കണ്ണന്, ഇന്ദു (കൃഷ്ണദാസ്) ഇടശേരി (ജോസ്) കല്ലാട്ട് (ജോണ്‍) എന്നീ അസോസിയേഷന് ബാരവാഹികളെ കണ്ടിരുന്നോ ? ഉത്തരം- ഉവ്വ്
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications