ഈ വിധി കെ എം മാണിക്ക് അനുകൂലമാകുമോ ? ബാര്‍ക്കോഴ ഹൈക്കോടതി വിധി തിങ്കളാഴ്ച
തിരുവനന്തപുരം: ബാര്‍കോഴകേസില്‍ ഹൈക്കോടതിയുടെ അന്തിമ വിധി ഇന്ന്. കെ എം മാണിക്ക് ഹൈക്കോടതിയുടെ അനുകൂല ഉത്തരവിന് സാധ്യത കുറവാണ് എന്ന കാരണത്താല്‍ മാണി രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമായിരിക്കയാണ്. ധാര്‍മികതയുടെ പേരില്‍ രാജിവെക്കണമെന്നാണ് കോണ്‍ഗ്രസ്സും ഉന്നയിക്കുന്നത്. എന്നാല്‍ വിധി എന്തായാലും കോണ്‍ഗ്രസ്സിന്റെ തീരുമാനത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസ്സ് തീരുമാനം. ഇതു സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധി അനുകൂലമല്ലെങ്കില്‍ തുടര്‍നടപടികള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ബാര്‍ക്കോഴ വിവാദം തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പരാജയത്തിന് കാരണമെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് കോടതി വിധി. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ഉന്നതാധികാര സമിതിയേയോ കോര്‍ കമ്മിറ്റിയോയോ വിളിക്കാന്‍ ധാരണയായിട്ടുണ്ട്. തോല്‍വി നേരിട്ട മറ്റ് പാര്‍ട്ടികളോടും ഇതേ നിലപാട് തന്നെയായിരിക്കും ഉന്നയിക്കുക. ബാര്‍ക്കോഴയില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടാല്‍ അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് പാര്‍ട്ടിയുടെത്.

എന്നാല്‍ മന്ത്രി പി ജെ ജോസഫ് കെ എം മാണിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ എത്രപേര്‍ രാജിവച്ചെന്നാണ് മാണിയുടെ ഇപ്പോഴത്തെ ചോദ്യം. പാര്‍ട്ടി ഇപ്പോള്‍ മാണിക്ക്് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കാനാണ് തീരുമാനം.
പി സി ജോര്‍ജജാണ് മാണിക്ക് വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുന്നത്. അതേസമയം കോടതി വിധി അനുകൂലമല്ലെങ്കില്‍ അന്വേഷണവുമായി ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് പാര്‍ട്ടിയുടെ നീക്കം. മാണിയെ സംരക്ഷിച്ച് മു്‌ന്നോട്ടു പോയാല്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയായവുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications