ബാര്‍ കോഴ; എഡിജിപി ശങ്കര്‍ റെഡ്ഡിക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം
ശങ്കര്‍റെഡ്ഡി എസ്.പി സുകേശനെ മാനസികമായി പീഡിപ്പിക്കാനും ആജ്ഞാനുവര്ത്തിയാക്കാനും ശ്രമം നടത്തിയെന്നും സത്യവാങ്മൂലത്തിലുണ്ട്.
തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്.പി സുകേശനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുകാട്ടി മുന്‍ വിജിലന്‍സ് മേധാവി എഡിജിപി ശങ്കര്റെഡ്ഡിക്കെിരെ ഹൈക്കോടതിയില്‍ വിജിലന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ചു. ശങ്കര്‍റെഡ്ഡി എസ്.പി സുകേശനെ മാനസികമായി പീഡിപ്പിക്കാനും ആജ്ഞാനുവര്ത്തിയാക്കാനും ശ്രമം നടത്തിയെന്നും സത്യവാങ്മൂലത്തിലുണ്ട്.
ബാര്‍ കോഴക്കേസ് അന്വേഷിച്ച സുകേശനുമേല്‍ വിജിലന്‍സ് ഡയറക്ടര്‍ അനാവശ്യമായി ഇടപെട്ടെന്ന് വ്യക്തമാക്കുന്നതാണ് സത്യവാങ്മൂലം. കേസ് അന്വേഷണത്തില്‍ സാക്ഷി മൊഴികളെ വിശ്വാസത്തിലെടുക്കാന്‍ ഡിജിപി തയാറായില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കൂടാതെ, സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നിലും ശങ്കര്റെഡ്ഡിയാണെന്നും ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്കാന് എസ്.പിയുടെ മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിയെന്നും സത്യവാങ്മൂലത്തിലുണ്ട്. വിജിലന്‍സ് തന്നെ മുന്‍ ഡയറക്ടര്‍ക്കെതിരെ സത്യവാങ്മൂലം നല്‍കിയത് ശങ്കര്‍ റെഡ്ഡിക്ക് വിനയാകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സത്യവാങ്മൂലം കള്ളമാണെന്ന് ശങ്കര്‍റെഡ്ഡി പ്രതികരിച്ചു. കേസുമായി ബന്ധമില്ലാത്തയാള്‍ സത്യവാങ്മൂലം നല്‍കിയത്. ബാര്‍കേസില്‍ സുകേശന് കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയ ശേഷമാണ് ബാറുടമകള്‍ നടത്തിയ ഗൂഢാലോചന മനസിലാക്കിയത്. ഇപ്പോഴത്തെ സത്യവാങ്മൂലം സംശയാസ്പദമാണെന്നും അദ്ദേഹം വ്യക്തമാക്കി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications