കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ; മാണിക്കെതിരെ കുറ്റപത്രം ഉടന്‍

  • By Mithra Nair
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണി ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന് കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് ബോദ്ധ്യപ്പെട്ടുതോടെ മാണിക്കെതിരായ കുറ്റപത്രം വിജിലന്‍സ് ഉടന്‍ സമര്‍പ്പിക്കും

ഒരു കോടി രൂപ മാണി കോഴയായി വാങ്ങിയെന്ന് ആരോപിച്ച ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയതിലൂടെയാണ് ബാറുടമകളില്‍ നിന്ന് പണം വാങ്ങിയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയത്.

km-mani-4

അമ്പിളിയുടെ മൊഴികളില്‍ വൈരുദ്ധ്യമില്ലെന്നാണ് നുണപരിശോധനാഫലം. കഴിഞ്ഞ 18ന് പൊലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലാബിലാണ് നുണപരിശോധന നടന്നത്. ഇതിന്റെ റിപ്പോര്‍ട്ട് ഫോറന്‍സിക് ഡയറക്ടര്‍ വിജിലന്‍സ് കോടതിക്ക് കൈമാറിയുരുന്നു

2014 ഏപ്രില്‍ രണ്ടിന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി മന്ത്രി കെ എം മാണിയുടെ തിരുവനന്തപുരത്തെ ഔദ്യോഗികവസതിയിലെത്തി മാണിക്ക് 35 ലക്ഷം രൂപ കൈമാറുന്നത് കണ്ടെന്നായിരുന്നു അമ്പിളിയുടെ മൊഴി.

English summary
In a major development in the ongoing probe into the bar license renewal bribe case against Finance Minister K.M. Mani. vigilance move to charge sheet against km mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X