കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെളിവില്ല, മാണി മൂന്നാമതും കുറ്റവിമുക്തൻ! ബാർക്കോഴ കേസിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു...

ബാർക്കോഴ കേസിൽ ഇത് മൂന്നാം തവണയാണ് കെഎം മാണിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് സമർപ്പിക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: ബാർക്കോഴ കേസിൽ മുൻ മന്ത്രി കെഎം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മാണിക്കെതിരെ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിജിലൻസ് എസ്പി കെജി ബൈജു തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ബാർക്കോഴ കേസിൽ ഇത് മൂന്നാം തവണയാണ് കെഎം മാണിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് സമർപ്പിക്കുന്നത്. നേരത്തെ യുഡിഎഫ് ഭരണകാലത്ത് രണ്ട് തവണ മാണിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

 45 ദിവസത്തിനകം...

45 ദിവസത്തിനകം...

ബാർക്കോഴ കേസിൽ കെഎം മാണിക്കെതിരായ അന്വേഷണ റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ ഈ സമയപരിധി അവസാനിച്ച മാർച്ച് നാലാം തീയതി വരെ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല.

 പെട്ടെന്ന്...

പെട്ടെന്ന്...

സമയപരിധി അവസാനിച്ചതിന്റെ പിറ്റേദിവസമാണ് ബാർക്കോഴ കേസിൽ വിജിലൻസ് സംഘം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഭയന്ന് വിജിലൻസ് ഡയറക്ടർ പ്രത്യേക നിർദേശം നൽകിയതിനാലാണ് വിജിലൻസ് എസ്പി ബൈജു തിങ്കളാഴ്ച രാവിലെ റിപ്പോർട്ട് നൽകിയത്.

 അന്വേഷണം...

അന്വേഷണം...

ബാർക്കോഴ കേസിൽ കെഎം മാണിക്കെതിരെ തെളിവില്ലെന്നാണ് വിജിലൻസ് വീണ്ടും റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ കെഎം മാണിക്കെതിരായി ഒരു തെളിവ് പോലും ലഭിച്ചിട്ടില്ലെന്നും റിപ്പേോർട്ടിൽ പറയുന്നു.

 യുഡിഎഫ്...

യുഡിഎഫ്...

നേരത്തെ, യുഡിഎഫ് സർക്കാരിന്റെ കാലത്തും കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് സംഘം റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മാണിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. ഈ അന്വേഷണത്തിലും മാണിക്കെതിരെ തെളിവില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

 ഇടതുപക്ഷം...

ഇടതുപക്ഷം...

ബാർക്കോഴ കേസിന് പിന്നാലെ യുഡിഎഫ് വിട്ട കെഎം മാണി എൽഡിഎഫുമായി അടുക്കുന്നുവെന്ന് സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കെഎം മാണിയോടുള്ള നിലപാടുകളിൽ സിപിഎം അയവ് വരുത്തുകയും ചെയ്തു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ മാണിയുടെ ഇടതുപ്രവേശനത്തിന് തടസമില്ലാതിരിക്കാനാണ് പുതിയ അന്വേഷണ റിപ്പോർട്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ബാർക്കോഴ കേസ് സിപിഎമ്മിനെ തിരിച്ചടിക്കുന്നു? സിപിഎമ്മിനെ വെട്ടിലാക്കി ബിജുരമേശിന്റെ വെളിപ്പെടുത്തൽ..ബാർക്കോഴ കേസ് സിപിഎമ്മിനെ തിരിച്ചടിക്കുന്നു? സിപിഎമ്മിനെ വെട്ടിലാക്കി ബിജുരമേശിന്റെ വെളിപ്പെടുത്തൽ..

മദ്യവും ഭാംഗും കുടിച്ച് പൂസായി! മലയാളി വിദ്യാർത്ഥി അർദ്ധനഗ്നനായി പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ...

കാണാതായ പത്താം ക്ലാസുകാരന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ! നാല് കൂട്ടുകാർ കസ്റ്റഡിയിൽ...കാണാതായ പത്താം ക്ലാസുകാരന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ! നാല് കൂട്ടുകാർ കസ്റ്റഡിയിൽ...

English summary
bar bribery case; vigilance sp submitted the investigation report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X