Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു; കേരളത്തില്‍ എവിടെയും ഇനി മദ്യശാല ആരംഭിക്കാം?

തിരുവനന്തപുരം: ഇനി സംസ്ഥാനത്ത് എവിടെയും മദ്യ ശാലകൾ ആരംഭിക്കാം. കേരളത്തിന്റെ ആവശ്യങ്ങൾ സുപ്രീംകോടതി അംഗീകരിച്ചതോടെയാണിത്. ദേശീയപാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ച സുപ്രീംകോടതി പിന്നീട് കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളെ ഇതിൽനിന്ന് ഒഴിവാക്കിയിരുന്നു.

ഇതിന്മേൽ വീണ്ടും അപ്പീൽ ഉണ്ടായപ്പോഴാണു പ്രദേശത്തിന്റെ പ്രത്യേകതകൾ പരിശോധിച്ചു മദ്യശാലയ്ക്ക് അനുമതി നൽകണോയെന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നു കഴിഞ്ഞദിവസം വിധി പുറപ്പെടുവിച്ചത്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിന് ഇനി പ്രത്യേക നിയന്ത്രണം കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണു വിലയിരുത്തൽ.

Liquor

ചില്ലറ വിൽപനശാല, ബീയർ പാർലർ, ബാർ എന്നിവയ്ക്ക് ഇനി സംസ്ഥാന സർക്കാരിന്റെ മദ്യനയം മാത്രമേ ബാധകമാകുകയുള്ളൂ. ത്രീ സ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകൾക്കുമാത്രം ബാർ ലൈസൻസ് നൽകുകയുള്ളൂവെന്ന നയമാണു നിയന്ത്രണമായി അവശേഷിക്കുന്നത്. കേരളത്തെ മൊത്തത്തിൽ ഒരു നഗരമായി പ്രഖ്യാപിക്കണമെന്നായിരുന്നു സത്യവാങ്മൂലത്തിലെ ആവശ്യം.

ഇതിനു വിരുദ്ധമായി പ്രത്യേക പ്രദേശങ്ങളെ ടൗൺഷിപ്പുകളായി പ്രഖ്യാപിച്ചുകൊണ്ടു തീരുമാനം എടുത്താൽ അതു കോടതിയിൽ ചോദ്യം ചെയ്തേക്കാം. അല്ലെങ്കിൽ, അതിനുവേണ്ടി നിയമനിർമാണമെന്ന വഴിയുണ്ട്. മദ്യശാല അനുവദിക്കുന്നതിനുവേണ്ടി ഓരോ സ്ഥലവും പരിഗണിച്ചു ടൗൺഷിപ് പ്രഖ്യാപനം ഉണ്ടായാൽ അത് അഴിമതിയാരോപണങ്ങൾക്കു വഴിവയ്ക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+