കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു തെറ്റും ചെയ്തിട്ടില്ല, ഇരയാക്കി; നിരപരാധിത്വം തെളിയിക്കാന്‍ നിയമത്തിന്റെ വഴി തേടുമെന്ന് കെ ബാബു

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: താന്‍ മദ്യ നയത്തിന്റെ ഇരയാണെന്നും നിപരപരാധിത്വം തെളിയിക്കാന്‍ നിയമത്തിന്റെ വഴി തേടുമെന്നും മുന്‍ മന്ത്രി കെ ബാബു. ബാര്‍ പൂട്ടിയപ്പോള്‍ നഷ്ടം ഉണ്ടായവരാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ബാബു പറഞ്ഞു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നതിന് മുമ്പായിരുന്നു ബാബുവിന്റെ പ്രതികരണം.

സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് ബാര്‍ പൂട്ടിയത്. ആ മദ്യനയത്തിന്റെ ഇരയാണ് താന്‍. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് മന:പൂര്‍വ്വമായ വീഴ്ച ഉണ്ടായിട്ടില്ല. ഭരണസംബന്ധമായ തിരക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ കാലതാമസമോ ശ്രദ്ധക്കുറവോ വന്നിട്ടുണ്ടാകാം. സ്വാഭാവികമായ കാലതാമസം മാത്രമാണത്. ബാര്‍ കേസുമായി ബന്ധപ്പെട്ടിട്ടുള്ള കേസുകളില്‍ തന്റെ പൊതു പ്രവര്‍ത്തന രംഗത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും ബാബു വ്യക്തമാക്കി.

വിഎം രാധാകൃഷ്ണന്‍

വിഎം രാധാകൃഷ്ണന്‍

ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടായതായി കാണിച്ച് വ്യവസായി വിഎം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കെ. ബാബുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

 തൃപ്തികരമല്ല

തൃപ്തികരമല്ല

ത്വരിത പരിശോധനയില്‍ ബാബു നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു കാണിച്ചാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

 അന്വേഷണം മൂന്ന് മാസം

അന്വേഷണം മൂന്ന് മാസം

കേസില്‍ മൂന്ന് മാസമായി അന്വേഷണം നടന്നുവരികയാണ്. ലൈസന്‍സ് അനുവദിച്ചതില്‍ 100 കോടി രൂപയുടെ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

പിന്തുണയുണ്ട്

പിന്തുണയുണ്ട്

ബാര്‍ കേസുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്ന് തന്റെ പൊതുപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും കെ ബാബുവിന് പിന്തുണയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary
Bar case; K Babu's response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X