മാനനഷ്ടക്കേസ് ഒതുക്കാന്‍ ബിജു രമേശ് ശ്രമിച്ചു: ബാര്‍ ഉടമ
തിരുവനന്തപുരം: മന്ത്രി കെ ബാബു നല്‍കിയ മാനനഷ്ടക്കേസ് ഒത്തുതീര്‍ക്കുന്നതിനായി ബിജു രമേശ് തന്നെ സമീപിച്ചിരുന്നതായി ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍. കൊച്ചിയിലെ ബാര്‍ ഉടമ കൃഷ്ണദാസ് പോളക്കുളത്താണ് ബിജു രമേശിനെതിരെ രംഗത്തു വന്നത്.
ബാര്‍ കോഴക്കേസില്‍ വിധി വന്ന അന്നുതന്നെ മാനനഷ്ടക്കേസ് ഒത്തുതീര്‍ക്കാനായി ഇടപെടണം എന്നാവശ്യപ്പെട്ട് ബിജു രമേശ് താനുമായി ബന്ധപ്പെട്ടിരുന്നതായി കൃഷ്ണദായ് പറഞ്ഞു.

ബിജു രമേശ് നടത്തിയ സംഭാഷണത്തിന്റെ ഡിജിറ്റല്‍ റെക്കോഡിങ്ങുകള്‍ തന്റെ കൈവശമുണ്ടെന്നും കൃഷ്ണദാസ് അറിയിച്ചു.
മാണി രാജിവച്ചതിനു പിന്നാലെ മന്ത്രി കെ ബാബുവിനെതിരെ ആരോപണവുമായി ബിജു രമേശ് രംഗത്തു വന്നിരുന്നു. ബാര്‍ഓണേഴ്‌സ് അസോസിയേഷന്‍ പിരിച്ച 20 കോടികളില്‍ ഒരു കോടിയാണ് മാണിക്ക് കൊടുത്തതെന്നും ബാക്കി ഉള്ള തുക എവിടെ പോയി എന്നും രമേശ് ചോദിച്ചിരുന്നു.
കെ ബാബുവിന് താനും കൂടിച്ചേര്‍ന്നാണ് പണം നല്‍കിയത്. സെക്രട്ടറിയേറ്റില്‍ ചെന്നുകണ്ടാണ് ബാബുവിന് പണം കൈമാറിയതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.
തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്ന ബിജു രമേശിനെതിരെ കെ ബാബു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. അത് പിന്‍വലിക്കുന്നതിനായി ബിജു രമേശ് പല ദൂതന്‍മാരേയും തന്റെ അടുത്തേക്ക് പറഞ്ഞു വിട്ടിരുന്നതായും കെ ബാബു ആരോപിച്ചിരുന്നു.


Click it and Unblock the Notifications