പൂട്ടിയ ബാര്‍ തുറക്കാന്‍ മാണി ചോദിച്ചത് 5 കോടി?
തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കാനായി സംസ്ഥാന ധനകാര്യമന്ത്രി കെ എം മാണി കോടികള്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. അഞ്ച് കോടി രൂപയാണ് കെ എം മാണി ആവശ്യപ്പെട്ടതെന്നാണ് ബാര്‍ ഹോട്ടല്‍ അസോസിയേഷന് പ്രതിനിധിയായ ബിജു രമേഷ് ആവശ്യപ്പെട്ടത്. ഇതില്‍ ഒരു കോടി രൂപ കൊടുത്തത്രെ. ബാര്‍ വിഷയത്തില്‍ സര്‍ക്കാരിനെയും എല്‍ ഡി എഫിലേക്ക് പോകാന്‍ കുപ്പായം തുന്നി എന്ന് പറയപ്പെടുന്ന കെ എം മാണിയെയും ഒരുപോലെ വെട്ടിലാക്കിക്കൊണ്ടാണ് വെളിപ്പെടുത്തല്‍.
കെ എം മാണി പണം വാങ്ങിയോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് പോലും ഉറപ്പില്ല എന്നതാണ് ഇതിലെ രസകരമായ കാര്യം. താന്‍ പണം വാങ്ങിയിട്ടില്ല ആരോപണം കെട്ടിച്ചതാണ് കെ എം മാണിയുടെ പ്രതികരണം. എന്നാല്‍ കെ എം മാണി മാത്രമല്ല മറ്റംഗങ്ങളും പണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ചീഫ് വിപ്പും മാണിയുടെ പാര്ട്ടിക്കാരനുമായ പി സി ജോര്‍ജ് പറയുന്നത്. എന്തുകൊണ്ടാണ് ബിജു രമേഷ് കെ എം മാണിയുടെ പേര് മാത്രം പറയുന്നത് എന്നാണ് പി സി ജോര്‍ജിന്റെ സംശയം.

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് ബാര്‍ ഹോട്ടല്‍ അസോസിയേഷന് പ്രതിനിധി കെ എം മാണിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത് എന്ന ഗുരുതരമായ ആരോപണവും പി സി ജോര്‍ജ് ഉന്നയിക്കുന്നുണ്ട്. എന്താണ് ഇതിന്റെ അര്‍ഥം. മദ്യനയത്തില്‍ സര്‍ക്കാരിന്റെ ആത്മാര്‍ഥത കോടതി പോലും ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ബാര്‍ ഉടമകളില്‍ നിന്നും ഭരണക്കാര്‍ കോഴ വാങ്ങിയെന്ന ആരോപണം പുറത്തുവരുന്നത്.
പണം നല്കി എന്ന കാര്യത്തില്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന് പ്രതിനിധി ബിജു രമേഷിന് ഒരു സംശയവും ഇല്ല. പാലായിലെ കെ എം മാണിയുടെ വീട്ടില്‍ കൊണ്ടുപോയാണ് പണം കൊടുത്തത്. 15 ലക്ഷം, 85 ലക്ഷം എന്നിങ്ങനെ രണ്ടു ഗഡുക്കളായാണ് പണം കൊടുത്തത്. അഞ്ച് കോടി ആവശ്യപ്പെട്ട മന്ത്രിക്ക് ഒരു കോടി രൂപ കൊടുക്കുകയായിരുന്നു. ബാര്‍ ഉടമ അസോസിയേഷനാണ് പണം കൊടുത്തത്. ഇക്കാര്യം എവിടെയും പറയാന്‍ താന്‍ തയ്യാറാണ്. പറയുന്ന കാര്യങ്ങള്‍ വിശ്വാസമാകുന്നില്ലെങ്കില്‍ തന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കാം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications