കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടച്ച ബാറുകള്‍ തുറക്കില്ല; ബാര്‍ കേസില്‍ സര്‍ക്കാരിന് സമ്പൂര്‍ണ വിജയം

Google Oneindia Malayalam News

ദില്ലി: സര്‍ക്കാരിന്റെ മദ്യ നയത്തിന് സുപ്രീം കോടതിയുടേയും അംഗീകാരം. മദ്യ നയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ സംസ്ഥാനത്ത് പഞ്ച നക്ഷത്ര ബാറുകള്‍ മാത്രമേ ഉണ്ടാകൂ.

സര്‍ക്കാരിന്റെ മദ്യ നയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇനി പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിയ്ക്കുക മാത്രമാണ് ബാര്‍ ഉടമകള്‍ക്ക് മുന്നിലുള്ള വഴി.

Bar

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് വിവേചനമാണെന്നായിരുന്നു ബാര്‍ ഉടമകളുടെ വാദം. സര്‍ക്കാര്‍ തന്നെ ബീവറേജസ് കോര്‍പ്പറേഷന്‍ വഴി മദ്യം വില്‍ക്കുന്നുണ്ടെന്നും ബാര്‍ ഉടമകള്‍ വാദിച്ചു. എന്നാല്‍ ഇതൊന്നും തന്നെ കോടതി പരിഗണിച്ചില്ല.

ഘട്ടംഘട്ടമായുള്ള സമ്പൂര്‍ണ മദ്യനിരോധനമാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. വിനോദസഞ്ചാര മേഖലയെ ലക്ഷ്യം വച്ച് മാത്രമാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ജസ്റ്റിസുമാരായ വിക്രംജിത്ത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ രണ്ടംഗ ബഞ്ച് ആണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. സര്‍ക്കാരിന് വേണ്ടി കപില്‍ സിബലും വി ഗിരിയും ഹാജരായി. ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹരീഷ് സാല്‍വേയും മുകള്‍ റോത്ഗിയും ആയിരുന്നു ഹാജരായത്.

ഇതോടെ സംസ്ഥാനത്ത് 27 പഞ്ച നക്ഷത്ര ബാറുകള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിയ്ക്കൂ. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാമെന്ന എല്ലാ പ്രതീക്ഷകളും ഇല്ലാതായിക്കഴിഞ്ഞു.

English summary
Supreme Court 'approves' State government's Liquor Policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X