മാണി കോഴ ചോദിച്ചതിനും വാങ്ങിയതിന് തെളിവില്ല : വിജിലന്‍സ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ മന്ത്രി കെ.എം. മാണി അഴിമതി കാണിച്ചതിനോ അധികാര ദുര്‍വിനിയോഗം നടത്തിയതിനോ തെളിവില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.
അന്വേഷണോദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി ആര്‍.സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ച 54 പേജ് വരുന്ന റഫറല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ബാറുടമകളുടെ സംഘടന വ്യാപകമായി പിരിവു നടത്തിയിട്ടുണ്ട്. സംഘടനയുടെ ക്യാഷ് ബുക്കില്‍ 15 ലക്ഷം രൂപ പിരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ തുക എന്തിനാണ് പിരിച്ചെടുത്തതെന്നോ ഇത് മാണിക്ക് കൈമാറിയോ എന്നതു സംബന്ധിച്ചും ഒരു രേഖയുമില്ല.

പാലായിലെ വീട്ടില്‍ ചെന്ന് മന്ത്രി മാണിയെ ബാറുടമകള്‍ രണ്ടു തവണ കണ്ടിരുന്നെങ്കിലും ഇവരാരും മാണിക്ക് പണം കൈമാറിയതിന് തെളിവില്ല. മാണിക്ക് പണം കൈമാറിയെന്ന് പരാതിക്കാരനായ ബിജു രമേശ് പറയുന്നവരാരും ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടില്ല. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും നുണപരിശോധനയും പൂര്‍ണമായി പൊരുത്തപ്പെടുന്നില്ല.
ബിജു രമേശ് കോടതിയില്‍ നല്‍കിയ സി.ഡി എഡിറ്റ് ചെയ്തതാണ്. അതിനാല്‍ തന്നെ ഇത് മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ല. ഫോറന്‍സിക് പരിശോധനയില്‍ എഡിറ്റിംഗ് നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications