Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമാറ്റദൂഷ്യം:സരിതയുടെ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടി

കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെതിരെ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടി. തൊഴില്‍ പരമായ പെരുമാറ്റ ദൂഷ്യത്തിനാണ് ഫെനിയ്ക്ക് എതിരെ നടപടി എടുത്തത്. സോളാര്‍ കേസ് സംബന്ധിച്ച് അഭിഭാഷകന്‍ നടത്തിയ പ്രസ്താവനകളുടെ പേരിലാണ് നടപടി സ്വീകരിയ്ക്കുന്നത്.

ബാര്‍ കൗണ്‍സിലിലെ ചില അഭിഭാഷകര്‍ നല്‍കിയ പരാതിയിലാണ് ഫെനിയ്‌ക്കെതിരെ നടപടിയെടുക്കുന്നത്. ഒരാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിയ്ക്കണമെന്ന ചൂണ്ടിക്കാട്ടി ഫെനിയ്ക്ക് കുറ്റാാരോപണപത്രിക നല്‍കിയിട്ടുണ്ട്. ഫെനിയുടെ വിശദീകരണം ലഭിച്ച ശേഷമാകും തെളിവെടുപ്പ് നടക്കുക.തെളിവെടുപ്പിന് ശേഷമാകും അച്ചടക്കനടപടി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.

Saritha S Nair

സോളാര്‍ വിവാദം കത്തി നിന്ന സമയത്ത് ഫെനി ബാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രസ്താവനകളാണ് അച്ചടക്ക നടപടിയ്ക്ക് ഇടയാക്കിയത്. പ്രമുഖ നേതാക്കള്‍ക്ക് കേസില്‍ പങ്കുണ്ടെന്നും തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പുറത്ത് വിടുമെന്നും ഫെനി പറഞ്ഞിരുന്നു. കക്ഷിയ്ക്ക് വേണ്ടി ഇത്തരം പ്രസ്താവനകള്‍ നടത്തിയ ഫെനി തൊഴില്‍പരമായ പെരുമാറ്റദൂഷ്യം നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+