സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന് ഒരു വര്‍ഷത്തെ വിലക്ക്
തിരുവനന്തപുരം: സോളാര്‍ കേസ് മുഖ്യപ്രതി സരിത എസ് നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ സന്നദ് റദ്ദാക്കിയതായി റിപ്പോര്‍ട്ട് . ഒരു വര്‍ഷത്തേയ്ക്കാണ് സന്നദ് റദ്ദാക്കിയത് . സംസ്ഥാന ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതിയാണ് ഫെനിയ്‌ക്കെതിരെ നടപടിയെടുത്തത് . കൈരളി ന്യൂസ് ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് .
അഭിഭാഷക വൃത്തിയ്ക്ക് ചേരാത്ത രീതിയില്‍ പ്രവര്‍ത്തിച്ചു , അച്ചടക്കത്തിന് നിരക്കാത്ത രീതിയില്‍ മാധ്യമങ്ങളോട് സംസാരിച്ചു, സരിതയുടെ പഴ്‌സണല്‍ അസിസ്റ്റന്റിനെപ്പോലെ പ്രവര്‍ത്തിച്ചൂ എന്നീ കാര്യങ്ങളാണ് ഫെനി ബാലകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ ബാര്‍ കൗണ്‍സിലിനെ പ്രേരിപ്പിച്ചത് .

സന്നദ് റദ്ദാക്കിയതിനാല്‍ ഒരു വര്‍ഷത്തേയ്ക്ക് ഇന്ത്യയില്‍ ഒരിടത്തും ഫെനിയ്ക്ക് അഭിഭാഷകനായി ജോലി നോക്കാന്‍ കഴിയില്ല . ആര്‍ സുധീര്‍ ഗണേഷ് കുമാര്‍ അധ്യക്ഷനും ടി അജിതന്‍ നമ്പൂതിരി , ടി സന്തോഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ അച്ചടക്ക സമിതിയാണ് നടപടിയെടുത്തത് . സോളാര്‍ കേസില്‍ പലപ്പോഴും സരിത എസ് നായര്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതും ഫെനി ബാലകൃഷ്ണനായിരുന്നു .












Click it and Unblock the Notifications