കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയിച്ച് പറ്റിച്ച വ്യക്തിയെയും തേടി ബാര്‍ നര്‍ത്തകി കാസര്‍കോട്; മുങ്ങിയത് രണ്ടര ലക്ഷവും കൊണ്ട്

ഒരാഴ്ചമുമ്പ് യുവതി ഡാന്‍സ് ബാറില്‍ പോയ സമയത്ത് അമ്പതുകാരന്‍ വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയുമായി സ്ഥലം വിട്ടുവെന്നാണ് പരാതി.

  • By Akshay
Google Oneindia Malayalam News

കാസര്‍കോട്: ബാര്‍ നര്‍ത്തകിയ പറ്റിച്ച് കാസര്‍കോട് സ്വദേശി മുങ്ങി. മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനിയും ഡാന്‍സ് ബാറില്‍ നര്‍ത്തകിയുമായ യുവതിയുടെ രണ്ടരലക്ഷം രൂപയുമായാണ് അമ്പത്കാരന്‍ മുങ്ങിയത്. ഒരാഴ്ചമുമ്പായിരുന്നു സംഭവം.

എന്നാല്‍ അമ്പത്കാരനെ അന്വേഷിച്ച് യുവതി കാസര്‍കോട് എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ കാസര്‍കോട് എത്തിയ യുവതി കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറില്‍ ഗസ്റ്റ് ഹൗസിന്റെ മേല്‍നോട്ടം വഹിച്ചു വരികയായിരുന്നു അമ്പത് കാരന്‍.

Kasargod

ഇതിനിടയില്‍ ഭര്‍ത്താവും കുഞ്ഞുമുള്ള ബാര്‍ നര്‍ത്തകിയുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് യുവതി ഭര്‍ത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് കാസര്‍കോട് സ്വദേശിക്കൊപ്പം ഉല്ലാസ് നഗറിലെ വാടക വീട്ടില്‍ ഒരുമിച്ച് താമസവും ആരംഭിച്ചു. ഒരാഴ്ചമുമ്പ് യുവതി ഡാന്‍സ് ബാറില്‍ പോയ സമയത്ത് അമ്പതുകാരന്‍ വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയുമായി സ്ഥലം വിട്ടുവെന്നാണ് പരാതി.

ബാറിലെ നൃത്തം കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തിയപ്പോഴാണ് യുവതി പണം നഷ്ടപ്പെട്ടകാര്യം അറിയുന്നത്. കാസര്‍കോട് എവിടെയാണ് അമ്പത്കാരന്‍ താമസിക്കുന്നതെന്ന് അറിയില്ലെന്ന് യുവതി പറഞ്ഞു. തന്നെ വഞ്ചിച്ചെന്ന് മനസ്സിലാക്കിയതിനാലാണ് താന്‍ അന്വേഷിച്ച് കാസര്‍കോട് എത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.

English summary
Maharashtra naative bar dancer in Kasargod for finding her boyfriend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X