കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകള്‍ എന്ന് തുറക്കും; തല്‍ക്കാലം ഇപ്പോള്‍ വേണ്ടെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കൊറോണ ആശങ്ക അകന്നിട്ടില്ല. ഭീതി കുറഞ്ഞ ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. പ്രതിദിന കൊറോണ രോഗികളുടെ എണ്ണം ഇപ്പോള്‍ 10000 കവിഞ്ഞിരിക്കുന്നു. സംസ്ഥാനം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

b

ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ ഒരുമിക്കുന്ന എല്ലാ പരിപാടികളും നിയന്ത്രിച്ചുവരികയാണ്. ആരാധനാലയങ്ങളില്‍ സാധാരണ വേളയില്‍ 20 പേര്‍ക്ക് മാത്രമേ അനുമിതിയുള്ളൂ. വിശേഷ ദിവസങ്ങളില്‍ 40 പേരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജാഗ്രത ശക്തമായി തുടരുന്ന ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കുന്നത് ഉചിതമല്ല എന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. കൊറോണ ഭീതി അകലുന്ന സാഹചര്യത്തില്‍ പുനരാലോചന നടത്താമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് യോഗത്തില്‍ പങ്കെടുത്തവര്‍ യോജിച്ചു. അതേസമയം, പാര്‍സല്‍ വില്‍പ്പന തുടരും.

ജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെ

പഞ്ചാബ്, കര്‍ണാടക തുടങ്ങി ചില സംസ്ഥാനങ്ങളില്‍ ബാറുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സെപ്തംബര്‍ രണ്ടാവാരം ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട പ്രത്യേക റിപ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ മാറി. രോഗികള്‍ വര്‍ധിച്ചു. ബുധനാഴ്ച 10000 കവിഞ്ഞു. ഇനിയുള്ള ദിവസങ്ങളിലും രോഗികള്‍ വര്‍ധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ബാറുകള്‍ തുറക്കേണ്ട എന്ന് തീരുമാനിക്കാനുള്ള കാരണവും ഇതുതന്നെയാണ്. എക്‌സൈസ് കമ്മീഷണറും ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചിരുന്നു.

കേരളം ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്; നമ്പര്‍ വണ്‍ തള്ളുകള്‍ നിര്‍ത്തൂ- തുറന്നടിച്ച് കേന്ദ്രമന്ത്രികേരളം ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്; നമ്പര്‍ വണ്‍ തള്ളുകള്‍ നിര്‍ത്തൂ- തുറന്നടിച്ച് കേന്ദ്രമന്ത്രി

Recommended Video

cmsvideo
കേരളത്തിൽ അടിമുടി പെട്ട അവസ്ഥ..സ്‌കൂളും തിയേറ്ററും തുറക്കില്ല

ബുധനാഴ്ച നാല് ജില്ലകളില്‍ ആയിരത്തിലധികമാണ് രോഗം. 22 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള ബുധനാഴ്ചത്തെ കണക്ക്.

English summary
Bar in Kerala will not open soon; it will review after Coronavirus gone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X