കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൂരപരിധി ബാധകമാകില്ല; ദേശീയ പാതകളിലെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ദേശീയ പാതയോരത്ത് 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതിയുടെ വിധി ബാറുകള്‍ക്ക് ബാധകമല്ലെന്ന് നിയമോപദേശം. സുപ്രീംകോടതിയുടെ വിധിയിലെ ആശയക്കുഴപ്പത്തെ തുടര്‍ന്ന് അറ്റോര്‍ണി ജനറലാണ് സംസ്ഥാന സര്‍ക്കാരിന് ഇത്തരമൊരു നിയമോപദേശം നല്‍കിയത്.

മാര്‍ച്ച് 31നു ശേഷം ദേശീയ, സംസ്ഥാന പാതകള്‍ക്കു സമീപമുള്ള മദ്യശാലകളുടെ ലൈസന്‍സുകള്‍ പുതുക്കേണ്ടതില്ലെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇതു സംബന്ധിച്ച വ്യക്തതയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും വിവാദമായതോടെ പിന്നീട് പിന്‍വലിക്കുകയായിരുന്നു.

liquor-shop

ഹൈവേകളില്‍ വാഹനാപകടങ്ങള്‍ പെരുകുന്നതിന് പാതയോരത്തെ മദ്യശാലകള്‍ വലിയൊരു കാരണമാണെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി പറഞ്ഞത്. മദ്യവില്‍പനശാലകളുടെ നിര്‍വചനത്തില്‍ ബാറുകള്‍ പെടില്ല. ബാറുകളില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ട്. മിക്ക ബാറുകളിലും ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും എജിയുടെ നിയമോപദേശത്തില്‍ പറയുന്നു.

ഏപ്രില്‍ ഒന്നു മുതല്‍ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത വരുത്താനാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്ന 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനാണ് സിപിഎം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.

English summary
bar is not liquor shop; kerala AG to govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X