കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ ലൈസന്‍സ് മാനദണ്ഡം പുതുക്കിയത് രവി പിള്ളയുടെ റാവിസ് ഹോട്ടലിനു വേണ്ടി, പിന്നില്‍ കോടിയേരിയെന്ന് പികെ ഫിറോസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട് : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്നും ബാറുകള്‍ക്കുണ്ടായിരുന്ന 200 മീറ്റര്‍ ദുരപരിധി ഇടതുപക്ഷ സര്‍ക്കാര്‍ 50 മീറ്റര്‍ ആക്കി ചുരുക്കിയത് പുത്രവാത്സല്യം മൂത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ താല്‍പ്പര്യമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ്. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരി വൈസ് ചെയര്‍മാനായ ആര്‍.പി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് മാവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന റാവിസ് ഹോട്ടലിന് ബാര്‍ ലൈസന്‍സിനുള്ള അനുമതി ലഭിക്കുന്നതിന് വേണ്ടിയാണ് ദൂരപരിധി കുറച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

കനത്ത സുരക്ഷയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി,അതിഥികളായി പത്ത് രാഷ്ട്ര തലവന്‍മാര്‍
2016 ഡിസംബര്‍ 25ന് ഹോട്ടല്‍ റാവിസില്‍ നടന്ന ഒരു ചടങ്ങില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റാവിസില്‍ ബാര്‍ തുടങ്ങുമെന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. 100 മീറ്ററിനുള്ളില്‍ രണ്ട് ആരാധനാലയങ്ങള്‍ ഉള്ളപ്പോള്‍ ബാര്‍ തുടങ്ങുന്നതിന് അനുമതി നിഷേധിക്കപ്പെട്ട ഒരു ഹോട്ടലിന് എങ്ങനെ അനുമതി ലഭിക്കും എന്ന ചോദ്യത്തിന് അതെല്ലാം കാത്തിരുന്ന് കാണുക എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കോടിയേരി ബാലകൃഷ്ണന്‍ വഴി സിപിഎം ഭരണത്തിലുള്ള സ്വാധീനമാണ് ഇങ്ങനെ പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 2017 ഓഗസ്റ്റ് 29ന് ബാര്‍ ലൈസന്‍സിനുള്ള ദൂരപരിധി 50 മീറ്റര്‍ ആക്കി ചുരുക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസ്തുത ഹോട്ടലില്‍ ബാര്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.

presmeetpkfiros


സിപിഎമ്മിന്റെ സര്‍വ്വ സന്നാഹങ്ങളും മുതലാളിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാധാരണക്കാരന് നിയമങ്ങള്‍ സങ്കീര്‍ണ്ണമാകുകയും മുതലാളിമാര്‍ക്ക് ആവശ്യമുള്ള ഉത്തരവുകളെല്ലാം നിഷ്പ്രയാസം പുറത്തിറങ്ങുകയും ചെയ്യുന്നു. ദൂരപരിധി കുറയ്ക്കുന്നതിനായി വാങ്ങിയിട്ടുള്ള കോടികള്‍ പാര്‍ട്ടിക്ക് വേണ്ടിയാണോ അതല്ല മക്കളുടെ വിദേശ ഇടപാടിലുള്ള സെറ്റില്‍മെന്റിന് വേണ്ടിയാണോ ചെലവഴിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണം. ഇതിന്റെ പിന്നിലുള്ള അഴിമതി പുറത്ത് കൊണ്ട് വരാന്‍ കൊടിയേരി ബാലകൃഷ്ണനെയും എക്‌സൈസ് മന്ത്രി ടിപി രാമകഷ്ണനെയും ചോദ്യം ചെയ്യണം. അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് വിജിലന്‍സിന് പരാതി സമര്‍പ്പിക്കുമെന്നും പികെ ഫിറോസ് പറഞ്ഞു. ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വൈകിട്ട് റാവിസ് ഹോട്ടലിലേക്ക് മാര്‍ച്ച് ചെയ്തു.

English summary
Bar licence was renewed for Ravi pillai's hotel Ravis says PK Firos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X