ഫൈവ് സ്റ്റാറിന് മാത്രം എന്തിന് ബാര്‍... സുപ്രീം കോടതിയുടെ ചോദ്യം
ദില്ലി: സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമായി എന്തിനാണ് ബാര്‍ ലൈസന്‍സ് എന്ന് സുപ്രീം കോടതിയുടെ ചോദ്യം. ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാര്‍ ഉടമകള്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സാധാരണ ബാറുകളും ഫൈവ് സ്റ്റാര്‍ ബാറുകളും തമ്മിലുള്ള വ്യത്യാസമെന്താണെന്നും കോടതി ചോദിച്ചു. മദ്യ നയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീം കോടതി തിരിച്ചടി നല്‍കുമോ എന്നാണ് ഇപ്പോഴത്തെ ചോദ്യം.

കേസ് അടുത്ത ദിവസം പരിഗണിക്കുന്നതിനായി കോടതി മാറ്റി വച്ചു. അതുവരെ തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോടതി വിധി വരുന്നതുവരെ ബാറുകള്‍ പൂട്ടിക്കാനാവില്ലെന്ന് സാരം.
സെപ്റ്റംബര്‍ 12 മുതല്‍ ബാറുകള്‍ തുറക്കരുതെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. നിലവിലെ സാഹചര്യത്തില്‍ സെപ്റ്റംബര്‍ 11 ന് രാത്രി 11 മണിക്ക് കേരളത്തിലെ ഫൈവ് സ്റ്റാര്‍ അല്ലാത്ത 312 ബാറുകളും അടച്ചുപൂട്ടും.
സുപ്രീം കോടതി വിധി എങ്ങനെയായിരിക്കും എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ആശങ്കയുണ്ട്. കെപിസിസി നിര്വ്വാഹാക സമിതിയും യുഡിഎഫ് യോഗവും രണ്ട് ദിവസങ്ങളിലായി ചേരുന്നുണ്ട്.
ജസ്റ്റിസുമാരായ അനില്‍ ആര് ധവ, യുയു ലളിത് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ബാര്‍ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications