Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളെ വെറുപ്പിച്ചാല്‍ സര്‍ക്കാരിന് യുപിഎയുടെ ഗതിയാകും: സുധീരന്‍

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ജനവികാരം പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും യുപിഎ സര്‍ക്കാരിന്റെ അനുഭവമുണ്ടാകുമെന്നാണ് സുധീരന്‍ പറഞ്ഞത്.

സ്ഥാപിത താത്പര്യങ്ങള്‍ കണക്കിലെടുക്കേണ്ട ആവശ്യമില്ലെന്നും മാനിയ്‌ക്കേണ്ടത് ജനതാല്‍പര്യമാണെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ഒരു പൊതുപരിപാടിയിലാണ് സുധീരന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

VM Sudheeran

ബാര്‍ വിഷയത്തില്‍ പലതവണ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ബാറുകള്‍ ഉയര്‍ത്തി ജനങ്ങളെ കുടിപ്പിക്കലാണോ മദ്യനയമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പാര്‍ട്ടി നിലപാടിന് പകരം കോടതിയില്‍ ബാറുകള്‍ക്ക് അനുകൂലവിധി നേടിയെടുക്കാന്‍ ശ്രമിയ്ക്കുന്നുവെന്നും സുധീരന്‍ വിമര്‍ശിച്ചരുന്നു. സുധീരന്റെ വിമര്‍ശനത്തിനെതിരെ കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+