കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരന്‍റെ മദ്യ നയത്തോട് മുരളീധരനും എതിര്‍പ്പ്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ലൈസന്‍സ് പുതുക്കുന്ന വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിയോജിപ്പുമായി കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്. മദ്യ നിരോധനത്തില്‍ ചിലര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ വെറും കൈയ്യടി നേടുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ പ്രായോഗികമായ സമീപനമാണ് വേണ്ടതെന്നും കെ മുരളീധരന്‍

മദ്യ നയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന അവസരത്തിലാണ് വിഎം സുധീരന്റെ നിലപാടിനെതിരെ കെ മുരളീധരന്‍ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ ടു സ്റ്റാര്‍ ക്ളാസിഫിക്കേഷുനള്ള ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ മതിയെന്നാണ് സുധീരന്റെ നിലപാട്.

K Muralidharan

സമ്പൂര്‍ണ മദ്യ നിരോധനം ഒരിയ്ക്കലും സാധ്യമല്ലെന്നും അതുണ്ടായാല്‍ കുടില്‍ പോലെ മദ്യോല്‍പ്പാദനം സംസ്ഥാനത്ത് ഉണ്ടാകുമെന്നാണ് മുരളീധരന്‍ പറയുന്നത്. ബിവറേജില്‍ ക്യൂ നില്‍ക്കുന്നവരോട് മദ്യ നിരോധനത്തെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. വേണ്ടത് ഘട്ടം ഘട്ടമായ ബോധവത്ക്കരണമാണ്. ചാരയ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ മദ്യപര്‍ ബാറില്‍ പോയി കുടിയ്ക്കാന്‍ തുടങ്ങിയില്ലേ എന്നും മുരളീധരന്‍ ചോദിയ്ക്കുന്നു.

English summary
Bar license: Muralidharan up against Sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X