Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറുകള്‍ പൂട്ടിയപ്പോള്‍ കേസുകള്‍ കുറഞ്ഞു: സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയത് നല്ല ഫലങ്ങള്‍ ഉണ്ടാക്കിയെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ബാറുകള്‍ പൂട്ടിയതോടെ അടിപിടി കേസുകള്‍ കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാര്‍ ലൈസന്‍സ് വിഷയത്തിലെ നിലപാടിനെതിരെ കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സുധീരന്റെ പ്രതികരണം. ഈ വിഷയത്തില്‍ ബാറുടമകളുടെ താത്പര്യമല്ല, ജന താത്പര്യം മുന്‍നിര്‍ത്തിയുള്ള നിലപാടുകളുമായി മുന്നോട്ട് പോകുമെന്ന് സുധീരന്‍ വ്യക്തമാക്കി.

V M Sudheeran

സര്‍ക്കാറിന്റെ മദ്യനയം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കുന്നത് സ്വാഗതാര്‍ഹമാണെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രമുണ്ടെന്നും സുധീരന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടി രണ്ടു തട്ടിലല്ലെന്നും എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, വി ഡി സതീശന്റെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ലെന്ന് സുധീരന്‍ പറഞ്ഞു. ഒരാള്‍ മദ്യവിരുദ്ധനും മറ്റെല്ലാവരും മദ്യലോബിയുടെ ആളുകളുമാണെന്ന നിലപാട് ശരിയല്ലെന്ന് സതീശന്‍ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+