കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും രണ്ടുമല്ല, നൂറ് കോടിയുടെ അഴിമതി ; ബാബുവിന് പൂട്ട് വീഴും, തിങ്കളാഴ്ച വിജിലന്‍സ് ചോദ്യം ചെയ്യും

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ അഴിമതി കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനുള്ള പൂട്ട് മുറുക്കി വിജിലന്‍സ്. ബാര്‍ ലൈസന്‍സ് നല്‍കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്യും. ലൈസന്‍സ് നല്‍കിയതില്‍ 100 കോടിരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയിലാണ് ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്.

വ്യവസായിയായ വിഎം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് ബാബുവിനെതിരായ നടപടി. വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാവും ബാബുവിനെ ചോദ്യം ചെയ്യുക.

അസോസിയേഷന്‍ നേതാവ്

അസോസിയേഷന്‍ നേതാവ്

കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ നേതാവാണ് വിഎം രാധാകൃഷ്ണന്‍. രാധാകൃഷ്ണന്റെ പരാതിയില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈ എസ്പി ഫിറോസ് എം ഷെഫീക്ക് ആണ് അന്വേഷണം നടത്തുന്നത്.

കോടികളുടെ ക്രമക്കേട്

കോടികളുടെ ക്രമക്കേട്

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബാര്‍-ബിയര്‍പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയതിലും കോടികളുടെ അഴിമതി നടന്നെന്നാണ് ആരോപണം. കെ ബാബു അഴിമതി നടത്തിയെന്ന വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം നടന്ന ത്വരിത പരിശോധനയില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു.

അഴിമതി നടത്തിയതിന് തെളിവ്

അഴിമതി നടത്തിയതിന് തെളിവ്

അഴിമതി നടന്നതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ബാബുവിനെിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് രേഖകള്‍ ശേഖരിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ബാബുവിന്റെ നേതൃത്വത്തില്‍ വന്‍ അഴിമതി നടന്നാതായി കണ്ടെത്തി.

സര്‍ക്കാര്‍ രേഖകള്‍

സര്‍ക്കാര്‍ രേഖകള്‍

വിജിലന്‍സ് എക്‌സൈസ് ഉദ്യോഗസ്ഥരുടെയും പരാതിക്കാരനായ ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ നേതാവ് വി എം രാധാകൃഷ്ണന്റെയും മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാബുവിനെ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട നോട്ടീസ് നല്‍കിയിരിക്കുന്നത്.

പൂട്ട് വീഴും

പൂട്ട് വീഴും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കോടിക്കണക്കിന് രൂപയുടെ രേഖകള്‍ ബാബുവിന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. രണ്ട് കേസിലും ബാബുവിനെതിരെ പിടിമുറുക്കാനാണ് വിജിലന്‍സ് നീക്കം.

Read Also: പോലീസിന് ധൈര്യം വന്നു; വനിതാ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു

Read Also: ചീത്തപ്പേര് തീരുത്താനായില്ല; ഡെല്‍ഹി-നോര്‍ത്ത് ഈസ്റ്റ് ആവേശപ്പോരാട്ടം സമനിലയില്‍- ചിത്രങ്ങള്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Bar license scam Vigilance to interrogate K Babu on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X