കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു;കള്ള സാക്ഷി പറഞ്ഞിട്ടില്ല പ്രതികരണവുമായി ബിജു രമേശ്‌

Google Oneindia Malayalam News

തിരുവനന്തപുരം: കോടതിയില്‍ എഡിറ്റ്‌ ചെയ്‌ത ശബ്ദരേഖയുടെ സിഡി തെളിവായി ഹാജരാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബിജു രമേശ്‌. തനിക്കെതിരെ നടപടി സ്വീകരിക്കാന്‍ മജിസ്‌ട്രേറ്റ്‌ കോടതിക്ക്‌ ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനോടാണ്‌ ബിജു രമേശിന്റെ പ്രതികരണം. സിഡി ആണ്‌ പരിശോധിക്കേണ്ടത്‌. ഇത്‌ രണ്ട്‌ തവണ ആവശ്യപ്പെട്ടു. അത്‌ വിജിലന്‍സിന്‌ നല്‍കാന്‍ അവിശ്വാസം ഉണ്ടായിരുന്നു.അത്‌ നാളിതുവരെ പരിശോധിച്ചിട്ടില്ല. ചെന്നിത്തലയെക്കുറിച്ച്‌ അറിയാവുന്നത്‌ കൊണ്ടാണ്‌ ഇപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പ്‌ നോതൃത്വം ഉമ്മന്‍ചാണ്ടിക്ക്‌ നല്‍കിയിരിക്കുന്നത്‌. തനിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.
ഡിവൈസ്‌ പുറത്തുവിടുകയാണെങ്കില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ പുറത്തുവരും. കള്ള സാക്ഷി പറഞ്ഞിട്ടില്ല. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. ഭയം കൊണ്ടാണ്‌ പുതിയ കേസുകള്‍. മാണി സാറിനെ കുറിച്ച്‌ പറയുന്ന കാര്യങ്ങള്‍ മാത്രമേ കൊടുത്തിരുന്നുള്ളു. രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ എതിരായ തന്റെ വാദം സാധൂകരിക്കുന്ന തെളിവുകള്‍ സിഡിയില്‍ ഉണ്ട്‌.

ജയിലില്‍ പോകാനും തയാറാണ്‌. യുഡിഎഫ്‌ കാലത്ത്‌ എന്തിനും പിരിവായിരുന്നു. പല രീതിയിലാണ്‌ ടോര്‍ച്ചര്‍ ചെയ്യുന്നത്‌. സാധാരരണക്കാരന്‍ ആയിരുന്നെങ്കില്‍ ഹൃദയം പൊട്ടി മരിച്ചു പോയേനെ. കാല്‌ പിടിച്ച്‌ പറഞ്ഞത്‌ കൊണ്ടാണ്‌ രമേശ്‌ ചെന്നിത്തലയെ രഹസ്യമൊഴിയില്‍ ഒഴിവാക്കിയത്‌. യാചിക്കും പോലെയാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. മജിസ്‌ട്രേറ്റ്‌ കോടതിയില്‍ എന്ത്‌ എത്തും എന്നത്‌ കാത്തിരുന്നു കാണാം. വഴിത്തിരിവ്‌ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്‌. 164 മൊഴി കൊടുത്ത സമയത്ത്‌ നല്‍കിയ സിഡി,ഡിവൈസ്‌ എന്നിവ ഇതുവരെ ഒരു ഏജന്‍സിയും പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

biju ramesh

രണ്ട്‌ തവണ വിജിലന്‍സ്‌ കോടതിയില്‍ പരാതി പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ അടക്കം പലരും ഉപദ്രവിക്കരുതെന്ന്‌ ആവശ്യപ്പെട്ടു.. കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം എവിടെയും എത്തില്ല. വെള്ളാപ്പള്ളിയെ ഉപദ്രവിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ശാശ്വതീകാനന്ദയുടെ മരണത്തിലെ അന്വേഷണം പോലും എങ്ങും എത്തിയിട്ടില്ല. പിന്നയല്ലേ മഹേശന്റെ കേസെന്നും അദ്ദേഹം ചോദിച്ചു.

ബാര്‍കോഴക്കേസില്‍ എഡിറ്റ്‌ ചെയ്‌ത സിഡി നല്‍കി കോടതിയെ കബളിപ്പിച്ചുവെന്ന പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി തിരുവനന്തപുരം മജിസ്‌ട്രേറ്റ്‌ കോടതിക്ക്‌ നിര്‍ദേശം നല്‍കി. ഈ ആവശ്യമുന്നയിച്ച്‌ അഭിഭാഷകനായ ശ്രീജിത്ത്‌ ശ്രീധരന്‍ നല്‍കിയ ഹര്‍ജി നേരത്തെ മജിസ്‌ട്രേറ്റ്‌ കോടതി തള്ളിയിരുന്നു.

ബാര്‍കോഴക്കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ്‌ കോടതിയില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ ശബിദരേഖകള്‍ അടങ്ങിയ ഒരു സിഡിയും ബിജു രമേശ്‌ കൈമാറിയിരുന്നു. ഈ സിഡിയില്‍ എഡിറ്റിങ്‌ നടന്നിട്ടുള്ളതായി പിന്നീട്‌ ഫോറന്‍ഡസിക്‌ വിഭാഗം പരിശോധനയില്‍ വ്യക്തമായിരുന്നു.

English summary
bar owner Biju Ramesh respond about high court diction against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X