കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ കേസ്, തെളിവുകളുമായി ബിജു വിജിലന്‍സിനു മുന്നില്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദങ്ങള്‍ കെട്ടടങ്ങി എന്നു കരുതിയ ബാര്‍ കോഴ കേസ് വീണ്ടും വിവാദ കുരുക്കിലേക്ക്. കൂടുതല്‍ തെളിവുകളുമായി ബാര്‍ ഉടമ ബിജു രമേശ് വീണ്ടും മുന്നോട്ടു വരുമ്പോള്‍ മന്ത്രി കെഎം മാണിയുടെ കുരുക്ക് കൂടുതല്‍ മുറുകുകയാണ്. ബാറുകള്‍ പൂട്ടാനും തുറക്കാനും കെഎം മാണി പണം വാങ്ങിയെന്നാണ് ബിജുവിന്റെ ആരോപണം.

പൂട്ടിയ ബാറുകളുടെ ഉടമകളില്‍ ചിലര്‍ മാണിക്ക് രണ്ടു കോടിയോളം രൂപ കൈമാറിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ബിജു രമേശ് പുറത്തുവിട്ടത്. ഇതിനു തെളിവായുള്ള ശബ്ദരേഖകള്‍ ബിജു ഉച്ചയോടെ വിജിലന്‍സിനു മുന്നില്‍ ഹാജരാക്കും.

biju-ramesh

കെഎം മാണിക്കെതിരെ മൊഴി മാറ്റി പറയാന്‍ മന്ത്രി പിജെ ജോസഫിനു പിറകെ ജോസ് കെ മാണിയും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ബിജു ഞായറാഴ്ച വ്യക്തമാക്കിയത്. എന്നാല്‍ മാണിക്കെതിരെയുള്ള ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ബിജു ഇപ്പോഴും പറയുന്നത്.

കേസ് അട്ടിമറിക്കപ്പെടാവുന്ന സാഹചര്യം ഉള്ളതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്നും ബിജു ആവശ്യപ്പെട്ടിരുന്നു. മാണിക്കെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതോടെ വിജിലന്‍സ് അന്വേഷണം പുതിയ തലത്തിലേക്ക് നിങ്ങുമെന്നാണ് സൂചന. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രി കെഎം മാണിയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും.

English summary
Bar owner Biju Ramesh today handover evidence to Vigilance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X