പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാനും മാണി പണം വാങ്ങി:ബിജു രമേശ്
തിരുവനന്തപുരം: ബാര്‍ കോഴ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ബാര്‍ ഹോട്ടല്‍ ഉടമ ബിജു രമേശ്. മന്ത്രി കെഎം മാണിക്കെതിരെ മൊഴി മാറ്റി പറയാന്‍ മന്ത്രി പിജെ ജോസഫിന് പിറകെ ജോസ് കെ മാണിയും താന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ബിജു പറയുന്നു. മാണി കോഴ വാങ്ങിയിട്ടില്ലെന്ന് പറയണമെന്നാണ് ജോസ് കെ മാണി തന്നോട് ആവശ്യപ്പെട്ടത്.
ബാറുകള്‍ പൂട്ടാനും തുറക്കാനും കെഎം മാണി പണം വാങ്ങിയിട്ടുണ്ടെന്നും ബിജു രമേശ് വ്യക്തമാക്കി. രണ്ടു കോടിയോളം രൂപ മറ്റു ബാര്‍ ഉടമകളില്‍ നിന്നും മാണി വാങ്ങിയിട്ടുണ്ടെന്നും ബിജു ആരോപിക്കുന്നു. കെഎം മാണിയുടെ പാലായിലെ വീട്ടില്‍വച്ച് പണം കൈമാറിയതിനുള്ള തെളിവുകള്‍ ഉണ്ടെന്നും അത് വിജിലന്‍സിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബാര്‍ കോഴ കേസ് സിബിഐ അന്വേഷിക്കണമെന്നും ബിജു ആവശ്യപ്പെട്ടു. വിഷയത്തില്‍ മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരായ എല്ലാ രേഖകളും തിങ്കളാഴ്ച വിജിലന്‍സിന് കൈമാറുമെന്നും ബിജു രമേശ് വ്യക്തമാക്കി. തനിക്കു നേരെ ഭീഷണിയും സമ്മര്‍ദ്ദവും നിലനില്‍ക്കുന്നതിനാല്‍ തന്നെ അപായപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്നും ബിജു രമേശ് പറഞ്ഞു.


Click it and Unblock the Notifications