ബാര്‍ കോഴയിലും സരിതക്ക് രക്ഷയില്ല!!!
കൊല്ലം: കേരളത്തില്‍ ഇപ്പോള്‍ എന്ത് സംഭവം ഉണ്ടായലും സരിത എസ് നായര്‍ക്ക് സമാധാനം ഇല്ലാത്ത സ്ഥിതിയാണ്. ബാര്‍ കോഴയും ലാലിസവും ഒക്കെ വന്നതോടെ സരിതയുടെ പേര് ഒരു പരിധിവരെ ആളുകള്‍ മറന്നു എന്ന് കരുതി ഇരിക്കുമ്പോഴിതാ വെള്ളാപ്പള്ളി നടേശന്‍ ഇങ്ങനെ പറയുന്നു.
ബാര്‍ കോഴ വിവാദത്തില്‍ ചില ബാര്‍ ഉടമകള്‍ ചെയ്യുന്നത് പണ്ട് സോളാര്‍ കോസില്‍ സരിത ചെയ്ത കാര്യങ്ങളാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. ബ്ലാക്ക് മെയിലിങ് ആണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.

ശബ്ദ രേഖകള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുന്ന രീതിയെ ആണ് വെള്ളാപ്പള്ളി വിമര്‍ശിക്കുന്നത്. ഇത് സരിത സ്റ്റൈല്‍ ബ്ലാക്ക് മെയിലിങ് ആണത്രെ. പണ്ട് സരിതയും ഇതുപോലെ പല വിവരങ്ങളും പുറത്ത് വിടുമെന്ന് പലരേയും ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

കോഴ വാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ കൂടി വെളിപ്പെടുത്തണം എന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ബാര്‍ ഉടമകളുടെ സംഘടന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി സൂത്രക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ വിവാദത്തില്‍ ശബ്ദരേഖകളുടെ യഥാര്‍ത്ഥ ഫയല്‍ കൈമാറണം എന്നാണ് ഇപ്പോള്‍ വിജിലന്‍സ് ബിജു രമേശിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് വിജിലന്‍സിന് കൈമാന്‍ ധൈര്യമില്ലെന്നാണ് ബിജു രമേശ് പറയുന്നത്. കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടാല്‍ മാത്രമേ ഹാര്‍ഡ് ഡിസ്‌ക് കൈമാറുകയുള്ളൂ എന്നും ബിജു രമേശ് വ്യക്തമാക്കി.












Click it and Unblock the Notifications