കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുപൂട്ടിയാല്‍ ബീവറേജും പൂട്ടണം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ ബാറുകളെല്ലാം ഒറ്റയടിക്ക് പൂട്ടിക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ മദ്യ വില്‍പന ശാലകളും അതുപോലെ തന്നെ അടച്ചുപൂട്ടണം എന്ന് ബാര്‍ ഉടമകള്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആവശ്യം.

സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ബാറുകള്‍ പൂട്ടുക എന്നത് സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എതിര്‍ സത്യവാങ്മൂലത്തിലാണ് ബാര്‍ ഉടമകള്‍ നിലപാട് വ്യക്തമാക്കിയതത്.

Bar

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് അനുവദിച്ചത് ബഹുരാഷ്ട്ര കുത്തകകളേയും വിന്‍കിട ഹോട്ടല്‍ വ്യവസായികളേയും മാത്രം സഹായിക്കാനാണെന്നും ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

സര്‍ക്കാരിന്റെ മദ്യ നയത്തില്‍ ഇടപെടില്ലെന്നായിരുന്നു നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇതേ തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കോടതിക്ക് സര്‍ക്കാരിന്റെ മദ്യ നയത്തില്‍ ഇടപെടാമെന്നും ബാര്‍ ഉടമകള്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. സെപ്റ്റംബര്‍ 12 ന് സംസ്ഥാനത്തെ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ബാര്‍ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ ഈ മാസം 30 വരെ ബാറുകള്‍ അടപ്പിക്കാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.

ബാറുകളുടേയും ബീവറേജസ് ഔട്ട്‌ലെറ്റുകളുടേയും കാര്യത്തില്‍ വേര്‍തിരിവ് പാടില്ലെന്നായിരിക്കും ഹൈക്കോടതയില്‍ ബാര്‍ ഉടമകള്‍ പ്രധാനമായും വാദിക്കുക. കോടതി ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ നടുവൊടിയുമെന്ന് ഉറപ്പാണ്.

സെപ്റ്റംബര്‍ 18നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.

English summary
Bar owners demand to close Beverages outlets same as Bars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X