Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ കോഴ തനിയ്ക്കും കിട്ടി.. പക്ഷേ വാങ്ങിയില്ലെന്ന് കുഞ്ഞാലിക്കട്ടി

കൊച്ചി: ബാര്‍ കോഴ കേസ് സംബന്ധിച്ച് മുസ്ലീം ലീഗി നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തല്‍. മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ എന്ന പരിപാടിയിലാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍.

ബാര്‍ ഉടമകള്‍ തന്നെ പണവുമായി വന്ന് കണ്ടു എന്നാണ് കുഞ്ഞാലിയ്ക്കുട്ടി വ്യക്തമാക്കുന്നത്. എന്നാല്‍ താന്‍ അത് വാങ്ങിയില്ലെന്നും മനോരമ ന്യൂസിലെ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Kunjalikkutty

തിരഞ്ഞെടുപ്പ് ഫണ്ട് എന്ന രീതിയില്‍ ആണത്രെ പണവും കൊണ്ട് ബാര്‍ ഉടമകള്‍ കുഞ്ഞാലിക്കുട്ടിയെ സമീപിച്ചത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയെല്ലാം ബാര്‍ വിഷയത്തില്‍ പണം നല്‍കി സ്വാധീനിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് നേരത്തെ ബാര്‍ ഉടമകളുടെ യോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ വെളിപ്പെട്ടിരുന്നു.

ബാര്‍ കോഴ കേസില്‍ ഇപ്പോള്‍ നടക്കുന്നത് നിഷ്പക്ഷമായ അന്വേഷണമാണ് എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം. നിഷ്പക്ഷമായ അന്വേഷണം നടത്തിയിട്ടും കെഎം മാണിയ്ക്കെതിരെ കാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് അല്‍പം വിമര്‍ശനവും കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. കൂടുതല്‍ കാര്‍ക്കശ്യത്തോടെ ഉമ്മന്‍ ചാണ്ടി ഇടപെടേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നാണ് അദ്ദേഹം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+