ശ്രദ്ധിക്കണ്ടേ അമ്പാനെയെന്ന് റോജി, ആ കുരുക്കിന് പറ്റിയ കഴുത്ത് ഇവിടില്ലെന്ന് രാജേഷ്; സഭയില്‍ ബഹളം
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപിച്ചു. ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയിരുന്നു. പ്രതിപക്ഷത്ത് നിന്ന് റോജി എം ജോണാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ബാര്‍ കോഴ വിവാദത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ഉദ്ധരിച്ച ബൈബിള്‍ വാക്യം റോജി എം ജോണ്‍ ആവര്‍ത്തിച്ചു. കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വീണു പോകരുതെന്ന് റോജി പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത് എന്നും നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമാണ് എന്നും റോജി ചൂണ്ടിക്കാട്ടി.

ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നു എന്നതിനെ കുറിച്ചാണ് പരാതിയില്‍ അന്വേഷിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാത്തത് എന്നും പണം പിരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് മനസിലാവാത്തത് എക്സൈസ് വകുപ്പ് മന്ത്രിക്ക് മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് എന്തിനാണ് എക്സൈസ് ഓഫീസിന്റെ കാര്യത്തില്‍ ഇടപെടുന്നത്?
എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റിയാസ് ആണോയെന്നും അദ്ദേഹം ചോദിച്ചു. ജനിക്കാത്ത കുഞ്ഞിന്റെ ജാതകമാണ് തിരയുന്നതെന്ന എം ബി രാജേഷിന്റെ പ്രസ്താവനയേയും അദ്ദേഹം പരിഹസിച്ചു. കുഞ്ഞു ജനിച്ചിട്ടുണ്ടെന്നും അതിന്റെ അച്ഛന് ആരാണെന്നാണ് അറിയാത്തതെന്നും ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അംബാനെയെന്നുമായിരുന്നു റോജി എം ജോണിന്റെ പരിഹാസം.
അതേസമയം അടിയന്തര പ്രമേയം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് മറുപടി നല്കി. മദ്യ നയത്തില്‍ പ്രാഥമിക ചര്‍ച്ച പോലും നടന്നിട്ടില്ല എന്നും ചീഫ് സെക്രട്ടറി നടത്തിയ യോഗം മദ്യനയവുമായി ബന്ധപ്പെട്ട യോഗമായിരുന്നില്ല എന്നും അദ്ദേഹം വിശദീകരിച്ചു. ടൂറിസം ഡയറക്ടര്‍ സംഘടിപ്പിച്ച യോഗം പതിവ് യോഗത്തിന്റെ ഭാഗം മാത്രം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തിന്റെ പേരില്‍ വാട്സാപ്പ് വഴി അയച്ച വോയിസ് ക്ലിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും അക്കാര്യത്തില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും രാജേഷ് പറഞ്ഞു. റോജി നടത്തിയ പ്രസംഗത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഏറെക്കുറെ എല്ലാം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പും മദ്യവ്യവസായവും തമ്മില്‍ ഏത് കാലത്താണ് ബന്ധമില്ലാത്തത് എന്നും രാജേഷ് ചോദിച്ചു.
'നിങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയാല്‍ ആഹാ, ഇപ്പോള്‍ ഓഹോ'. പ്രമേയാവതാരകന്റെ അധിക്ഷേപകരവും ധാര്‍ഷ്ട്യവും പുച്ഛവും നിറഞ്ഞ പ്രസംഗം ക്ഷമയോടെയാണ് ഞാന്‍ കേട്ടിരുന്നത്,' മന്ത്രി പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്കുന്ന, വരുമാനമുണ്ടാക്കുന്ന മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയ മദ്യനയം യുഡിഎഫ് സര്‍ക്കാരിന്റേതായിരുന്നു എന്നും അദ്ദേഹം തിരിച്ചടിച്ചു.
ടൂറിസം വകുപ്പാണോ എക്സൈസ് പോളിസി ഉണ്ടാക്കുന്നതെന്ന ചോദ്യം മുന്‍കാല പ്രാബല്യത്തോടെ ചോദിക്കേണ്ടിവരും എന്നും ഈ സര്‍ക്കാര്‍ ഡ്രൈഡേ പിന്‍വലിച്ചിട്ടില്ല എന്നും രാജേഷ് പറഞ്ഞു. 2014 ല്‍ ഒരു കൊല്ലം മൂന്ന് മദ്യനയമാണ് ഉണ്ടായിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ ഏത് സംസ്ഥാനത്തേക്കാളും കൂടുതല്‍ ഡ്രൈഡേ കേരളത്തിലാണ്. വീതംവെപ്പിലെ തര്‍ക്കമാണ് 418 ബാറുകള്‍ പൂട്ടിയിട്ടും പ്രായശ്ചിത്തം ചെയ്യുന്നതിന് ഇടയാക്കിയതെന്നും അദ്ദേഹം പരിഹസിച്ചു.
ആനന്ദിന്റെ നോവലിലെ ചൗപ്പട്ട് രാജാവിനെപ്പോലെ ഒരു കുരുക്കുമായി നടക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയുടെ കഴുത്തില്‍ കുരുക്കാന്‍ നോക്കിയ കുരുക്ക് ആ കഴുത്തിന് പാകമാകാത്തതിനാലാണ് എക്സൈസ് മന്ത്രിയിലേക്കും പിന്നെ ടൂറിസം മന്ത്രിയിലേക്കും കൊണ്ടിടാന്‍ നോക്കുന്നത്. ആ കുരുക്കിന് പറ്റിയ കഴുത്ത് ഇവിടെ അല്ല നിങ്ങളുടെ പക്ഷത്താണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications