മാണിക്ക് വന്‍ തിരിച്ചടിയായി കോടതി വിധി, രാഷ്ട്രീയ ജീവിതം അവസാനിക്കുമോ? വിടാതെ പിന്തുടർന്ന് വിഎസ്
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്ക് തിരിച്ചട്. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലിന്‍സ് കോടതി തള്ളി. കേസ് പുനരന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാറില്‍ നിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി കേസില്‍ പുനരന്വേഷണത്തിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ പുനരന്വേഷണം വന്ന് മാണി കുറ്റകാരനാണെന്ന് കണ്ടെത്തിയാല്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ വലിയ തിരിച്ചടിയാവും.

കേസില്‍ തുടരന്വേഷണ സാധ്യത
വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കോടതി അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പരിഗണിച്ചാവും കേസില്‍ തുടരന്വേഷണ സാധ്യത പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമത്തിന്റെ പുതിയ ഭേദഗതി കാരണം വിജിലന്‍സിന് ലഭിക്കുന്ന പരാതികളില്‍ അന്വേഷണത്തിനു മുമ്പ് സര്‍ക്കാറിന്റെ അനുമതി വേണം.

മാര്‍ച്ചില്‍
സര്‍ക്കാറില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം നിലപാട് അറിയിക്കാന്‍ വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് കോടതി ഡിസംബര്‍ പത്തിലേക്ക് മാറ്റി. കേസില്‍ മാണിയില്‍ കുറ്റവിമുക്തനാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത് ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു.

ഇടതു മുന്നണിപ്രവേശനം
മാണി ഇരുമുന്നണികളില്‍ നിന്നും അകലം പാലിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. മാത്രവുമല്ല മാണിയുടെ ഇടതു മുന്നണിപ്രവേശനം അപ്പോള്‍ സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

വിഎസ് അച്യുതാനന്ദനടക്കമുള്ള ഹര്‍ജിക്കാര്‍
പിന്നീട് വിഎസ് അച്യുതാനന്ദനടക്കമുള്ള ഹര്‍ജിക്കാരാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ മുന്‍ ധനമന്ത്രി കെഎം മാണി ഒരു കോടി രൂപ കോഴവാങ്ങിയെന്നായിരുന്നു ആരോപണം.

അഴിമതി നിരോധന നിയമം
അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി കേസ് അന്വേഷിക്കുന്നത് മാണിക്ക് വന്‍ തിരിച്ചടിയാണ്. കേസില്‍ കുറ്റകാരനാണെന്ന് തെളിഞ്ഞാല്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് മാണിക്ക് വിലക്ക് വരും. കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ മത്സരിക്കുന്നതിന് തടസ്സമുണ്ടാവില്ല.

സ്വാഗതം ചെയ്തു
അതേസമയം, വിജിലന്‍സ് റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതിയുടെ നടപടിയെ കെഎം മാണി സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ തനിക്ക് പ്രയാസങ്ങളില്ല. യുഡിഎഫ് സര്‍ക്കാറിന്റേയും എല്‍ഡിഎഫ് സര്‍ക്കാറിന്റേയും കാലത്ത് മൂന്ന് തവണ അന്വേഷിച്ച് കേസാണിത്.

മൂന്ന് തവണ അന്വേഷിച്ചിട്ടും
മൂന്ന് തവണ അന്വേഷിച്ചിട്ടും താന്‍ കുറ്റക്കാരനനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വീണ്ടും എത്രവേണമെങ്കിലും അന്വേഷിച്ചു കൊള്ളട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എത്ര തവണം അന്വേഷണം നടന്നാലും നീതിക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മാണി വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications