കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്ക് വന്‍ തിരിച്ചടിയായി കോടതി വിധി, രാഷ്ട്രീയ ജീവിതം അവസാനിക്കുമോ? വിടാതെ പിന്തുടർന്ന് വിഎസ്

Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്ക് തിരിച്ചട്. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലിന്‍സ് കോടതി തള്ളി. കേസ് പുനരന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാറില്‍ നിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.

ലൗജിഹാദ് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ ശംഭുലാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും

ഈ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി കേസില്‍ പുനരന്വേഷണത്തിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ പുനരന്വേഷണം വന്ന് മാണി കുറ്റകാരനാണെന്ന് കണ്ടെത്തിയാല്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ വലിയ തിരിച്ചടിയാവും.

കേസില്‍ തുടരന്വേഷണ സാധ്യത

കേസില്‍ തുടരന്വേഷണ സാധ്യത

വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കോടതി അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പരിഗണിച്ചാവും കേസില്‍ തുടരന്വേഷണ സാധ്യത പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമത്തിന്റെ പുതിയ ഭേദഗതി കാരണം വിജിലന്‍സിന് ലഭിക്കുന്ന പരാതികളില്‍ അന്വേഷണത്തിനു മുമ്പ് സര്‍ക്കാറിന്റെ അനുമതി വേണം.

മാര്‍ച്ചില്‍

മാര്‍ച്ചില്‍

സര്‍ക്കാറില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം നിലപാട് അറിയിക്കാന്‍ വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് കോടതി ഡിസംബര്‍ പത്തിലേക്ക് മാറ്റി. കേസില്‍ മാണിയില്‍ കുറ്റവിമുക്തനാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത് ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു.

ഇടതു മുന്നണിപ്രവേശനം

ഇടതു മുന്നണിപ്രവേശനം

മാണി ഇരുമുന്നണികളില്‍ നിന്നും അകലം പാലിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. മാത്രവുമല്ല മാണിയുടെ ഇടതു മുന്നണിപ്രവേശനം അപ്പോള്‍ സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

വിഎസ് അച്യുതാനന്ദനടക്കമുള്ള ഹര്‍ജിക്കാര്‍

വിഎസ് അച്യുതാനന്ദനടക്കമുള്ള ഹര്‍ജിക്കാര്‍

പിന്നീട് വിഎസ് അച്യുതാനന്ദനടക്കമുള്ള ഹര്‍ജിക്കാരാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ മുന്‍ ധനമന്ത്രി കെഎം മാണി ഒരു കോടി രൂപ കോഴവാങ്ങിയെന്നായിരുന്നു ആരോപണം.

അഴിമതി നിരോധന നിയമം

അഴിമതി നിരോധന നിയമം

അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി കേസ് അന്വേഷിക്കുന്നത് മാണിക്ക് വന്‍ തിരിച്ചടിയാണ്. കേസില്‍ കുറ്റകാരനാണെന്ന് തെളിഞ്ഞാല്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് മാണിക്ക് വിലക്ക് വരും. കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ മത്സരിക്കുന്നതിന് തടസ്സമുണ്ടാവില്ല.

സ്വാഗതം ചെയ്തു

സ്വാഗതം ചെയ്തു

അതേസമയം, വിജിലന്‍സ് റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതിയുടെ നടപടിയെ കെഎം മാണി സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ തനിക്ക് പ്രയാസങ്ങളില്ല. യുഡിഎഫ് സര്‍ക്കാറിന്റേയും എല്‍ഡിഎഫ് സര്‍ക്കാറിന്റേയും കാലത്ത് മൂന്ന് തവണ അന്വേഷിച്ച് കേസാണിത്.

മൂന്ന് തവണ അന്വേഷിച്ചിട്ടും

മൂന്ന് തവണ അന്വേഷിച്ചിട്ടും

മൂന്ന് തവണ അന്വേഷിച്ചിട്ടും താന്‍ കുറ്റക്കാരനനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വീണ്ടും എത്രവേണമെങ്കിലും അന്വേഷിച്ചു കൊള്ളട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എത്ര തവണം അന്വേഷണം നടന്നാലും നീതിക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മാണി വ്യക്തമാക്കി.

English summary
bar scam case; vigilance spl court order against km mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X