ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്
കൊച്ചി: ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ്. അന്വേഷണത്തിന് സിബിഐ വേണ്ടെന്ന സത്യവാങ്മൂലം വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
തെളിവില്ലാത്തതിനാലാണ് വിജിലന്‍സ്, കേസ് അവസാനിപ്പിച്ചത്. കൂടാതെ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയുടെ പരിഗണനയിലുമാണ് അതുകൊണ്ട് മറ്റോരു ഏജന്‍സിയെ കേസ് ഏല്‍പ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ബിജു രമേശ്, എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ ഓഫീസിലെത്തി 50 ലക്ഷം കോഴ നല്‍കി എന്നാരോപിച്ച് വിഎസ് സുനില്‍കുമാര്‍ എംഎല്‍എ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയിലാണ് വിജിലന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
എന്നാല്‍ നിലവില്‍ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നും കേസ് അവസാനിപ്പിച്ച മട്ടാണെന്നും വിഎസ് സുനില്‍ കുമാറിന്റെ അഭാഭാഷകന്‍ വാദിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച് അന്തിമവാദത്തിനായി ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications