ത്രീ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കാം
കൊച്ചി: ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഡിവിഷന് ബഞ്ചിന്റെ തിരിച്ചടി. ത്രീ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കാമെന്നും ഡിവിഷന് ബഞ്ച് ഉത്തരവിട്ടു.
സര്‍ക്കാരിന്റെ മദ്യ നയപ്രകാരം സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കേണ്ടതുള്ളൂ. എന്നാല്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ഫോര്‍ സ്റ്റാറുകള്‍ക്കും ഹെറിറ്റേജ് ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു.

സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഇക്കാര്യം കോടതി അംഗീകരിച്ചില്ല. എന്നാല്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായിട്ടുണ്ട്. അന്തിമ വാദം വരെ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം എന്ന ബാറുടമകളുടെ അഭ്യര്‍ത്ഥന കോടതി അംഗീകരിക്കുകയും ചെയ്തു.
മദ്യ നയത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് സര്‍ക്കാരിന്റെ ഉറച്ച തീരുമാനം. എന്നാല്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും ഇത് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഒരു കുറവും ഇല്ല. മദ്യ വില്പനക്കാരുടെ പണവും വോട്ടും വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് പറഞ്ഞപ്പോള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് മുഖ്യമന്ത്രി നേരിട്ട് തന്നെയായിരുന്നു. മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് വേണ്ടത് എന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് പറഞ്ഞതും വിവാദമായിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications