കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ക്കോഴ കേസില്‍ കെ ബാബുവിന്റ രഹസ്യ മൊഴി പുറത്ത്, മന്ത്രി പുറത്താവുമോ?

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രഹസ്യമൊഴി പുറത്ത്. 2013 ഫിബ്രവരിയിലെ പ്രീബജറ്റ് യോഗം ചേര്‍ന്നതായി കെ ബാബുവിന്റെ മൊഴിയിലുണ്ട്.

ബാര്‍ലൈസന്‍സ് തുക കൂട്ടാന്‍ ബാറുടമകളോട് പറഞ്ഞതായി രഹസ്യമൊഴിയില്‍ കെ ബാബു പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു യോഗം ചേര്‍ന്നിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

രഹസ്യ മൊഴി പുറത്ത്

രഹസ്യ മൊഴി പുറത്ത്

ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രഹസ്യ മൊഴി പുറത്തായി. എന്നാല്‍ മൊഴിലുള്ള കാര്യങ്ങള്‍ നിഷേധിച്ചാണ് സര്‍ക്കാരിന്റെ നിലപാട്.

പ്രീബജറ്റ് യോഗം ചേര്‍ന്നു

പ്രീബജറ്റ് യോഗം ചേര്‍ന്നു

2013 ല്‍ പ്രീബജറ്റ് യോഗം ചേര്‍ന്നെന്ന് ബാബുവിന്റെ രഹസ്യമൊഴിയില്‍ പറയുന്നു. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാന്‍ ആലോചിക്കുന്ന കാര്യം ബാറുടമകളോട് യോഗത്തില്‍ പറഞ്ഞതായും പറയുന്നു.

ബിജു രമേശിനെ അറിയാം

ബിജു രമേശിനെ അറിയാം

ബാര്‍ക്കോഴ കേസില്‍ പരാതിക്കാരനായ ബിജു രമേശിനെ അറിയാമെന്നു പറയുന്നു. എന്നാല്‍ ബിജുരമേശുമായി കൂടുതല്‍ ഇടപഴകിയിട്ടില്ല.

യോഗം ചേര്‍ന്നിട്ടുള്ളത്

യോഗം ചേര്‍ന്നിട്ടുള്ളത്

പ്രീബജറ്റ് യോഗം എല്ലാവര്‍ഷവും ചേരാറുണ്ട്. ബാര്‍ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നിട്ടുള്ളത്.

ഫീസ് കൂട്ടുന്ന കാര്യം ചര്‍ച്ച ചെയ്തു

ഫീസ് കൂട്ടുന്ന കാര്യം ചര്‍ച്ച ചെയ്തു

ബാറുടമകളുടെ ലൈസൈന്‍സ് ഫീസ് 22 നിന്ന് 25 ലക്ഷമാക്കി കൂട്ടണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്ത കാര്യം യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് 18 ലക്ഷമായി കുറക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കുറക്കില്ലെന്നും കെ ബാബു പറഞ്ഞിരുന്നുവെന്ന് രഹസ്യമൊഴിയില്‍ പറയുന്നു.

പണം വാങ്ങിയിട്ടില്ല

പണം വാങ്ങിയിട്ടില്ല

പ്രീബജറ്റ് കഴിഞ്ഞ് ഉദ്യേഗസ്ഥര്‍ പോയതിന് ശേഷം ബാറുടമകളുമായി സംസാരിക്കുകയോ ബിജുരമേശ് ആരോപിക്കുന്നതുപോലെ പണം വാങ്ങുകയോ ചെയ്തിട്ടില്ലയെന്ന് ബാബു മൊഴിയില്‍ പറഞ്ഞു.

English summary
barbribery case minister k babu's secret talk leak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X