Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പോര്‍ട്ടറിന്‌ വന്‍തിരിച്ചടി... 24 ന്യൂസും പിന്നിലേക്ക്; ആധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്

വാര്‍ത്താ ചാനലുകളുടെ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്. വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് കണക്കാക്കുന്ന ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിംഗിലെ 31-ാമത്തെ ആഴ്ചയിലാണ് ഏഷ്യാനെറ്റ് ആധിപത്യം നിലനിര്‍ത്തിയത്. ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് 96 പോയന്റ് ആണ് ഉള്ളത്. റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്തും 24 ന്യൂസ് മൂന്നാം സ്ഥാനത്തുമാണ്.

മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ് എന്നിവയാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവിക്ക് 79 പോയന്റ് ആണ് ഉള്ളത്. 24 ന് 71 പോയന്റും ഉണ്ട്. അതേസമയം അച്ചടി മാധ്യമങ്ങളിലെ ആദ്യ രണ്ട് സ്ഥാനക്കാരായ മനോരമയ്ക്കും മാതൃഭൂമിക്കും ചാനല്‍ റേറ്റിംഗില്‍ പോയന്റ് വളരെ കുറവാണ്. നാലാം സ്ഥാനത്തുള്ള മാതൃഭൂമിയ്ക്ക് 42 പോയന്റ് ആണ് ഉള്ളത്.

Asianet News

മനോരമയ്ക്ക് 37 പോയന്റും ആണ് ഉള്ളത്. ആറാം സ്ഥാനത്തുള്ള ന്യൂസ് 24*7 ന് 27 പോയന്റ് ആണ് ഉള്ളത്. കൈരളി ന്യൂസ് ഏഴാം സ്ഥാനത്താണ്. 17 പോയന്റാണ് ഉള്ളത്. 15 പോയന്റോടെ ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തും 9 പോയന്റുള്ള മീഡിയ വണ്‍ ടിവി ഒമ്പതാം സ്ഥാനത്തുമാണ്. കഴിഞ്ഞ ആഴ്ചത്തെ പോയന്റില്‍ നിന്ന് ഒരു പോയന്റ് മാത്രമാണ് ഇത്തവണ ഏഷ്യാനെറ്റിന് വര്‍ധിപ്പിക്കാനായത്.

എന്നാല്‍ കഴിഞ്ഞ ആഴ്ച രണ്ടാം സ്ഥാനത്ത് 88 പോയന്റുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ടിവിക്ക് 9 പോയന്റ് ഇടിഞ്ഞു. 24 ന്യൂസിനും പോയന്റ് കുറഞ്ഞു. മാതൃഭൂമി ന്യൂസ് നേരിയ തോതില്‍ പോയന്റ് വര്‍ധിപ്പിച്ചപ്പോല്‍ മനോരമ ന്യൂസിന് പോയന്റ് ഇടിഞ്ഞു. മാതൃഭൂമിയ്ക്ക് കഴിഞ്ഞ ആഴ്ച 41 പോയന്റായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച 39 പോയന്റുണ്ടായിരുന്നിടത്ത് നിന്നാണ് ഈ ആഴ്ച 37 ലേക്ക് മനോരമ എത്തിയത്.

ബാര്‍ക്ക് റേറ്റിംഗ്

അടുത്ത കാലത്തായി കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇടയില്‍ ശക്തമായ മത്സരമാണ് നടന്ന് കൊണ്ടിരിക്കുന്നത്. 24 ന്യൂസിന്റെ വരവും റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഖം മിനുക്കിയുള്ള വരവുമാണ് ഇതിന് കാരണമായത്. പതിറ്റാണ്ടുകളായി വാര്‍ത്താ ചാനലുകളില്‍ അധിശത്വം സ്ഥാപിച്ചിരുന്ന ഏഷ്യാനെറ്റിനെ ഒന്നാം സ്ഥാനത്ത് നിന്ന് മറിച്ചിടാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് അടുത്തിടെ സാധിച്ചിരുന്നു.

മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ തലതൊട്ടപ്പനായി നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ബാര്‍ക്ക് റേറ്റിഗില്‍ മൂന്നാം സ്ഥാനത്തേക്ക് പോകുന്ന സാഹചര്യം വരെയുണ്ടായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് എന്നീ ചാനലുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ തുടരുന്നത്. ബാര്‍ക്ക് റേറ്റിംഗ് സംവിധാനം അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ സംവിധാനം കൊണ്ടുവരുന്നുവെന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+