സുജയ പോയി, കൂടെ റേറ്റിംഗും പോയോ? ബാർക് റേറ്റിംഗിൽ റിപ്പോർട്ടറിന് വീഴ്ചയോ? പുതിയ കണക്കുകൾ പുറത്ത്
മലയാളത്തിലെ വാര്‍ത്താ ചാനലുകളില്‍ ഈ കൂടുമാറലുകളുടെ കാലമാണ്. നിരവധി പ്രമുഖ അവതാരകരാണ് റിപ്പോര്‍ട്ടര്‍ ടിവിയും 24 ന്യൂസും അടക്കമുളള ചാനലുകള്‍ വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചിരിക്കുന്നത് റിപ്പോര്‍ട്ടര്‍ ടിവിക്കാണെന്ന് പറയാം.
മുന്‍നിര അവതാരകയായ സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ വിട്ട് പുതിയതായി ആരംഭിക്കുന്ന ബിഗ് ടിവിയിലെത്തി. ഇനി ജിമ്മി ജെയിംസ് ആണ് റിപ്പോര്‍ട്ടറിന്റെ പടിയിറങ്ങുന്നത്. മാത്രമല്ല റിപ്പോര്‍ട്ടര്‍മാര്‍ അടക്കമുളള നിരവധി പേര് ചാനല്‍ വിട്ടു. ജനപ്രിയ അവതാരകരെ കൈവിടുന്നത് ചാനലിന് വലിയ ക്ഷീണമാണ്.
ഈ തിരിച്ചടികള്‍ക്കിടയില്‍ ഈ ആഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗ് പുറത്ത് വന്നിരിക്കുകയാണ്. ഈ വര്‍ഷത്തെ മൂന്നാമത്തെ ആഴ്ചയിലെ റേറ്റിംഗില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് എന്ത് സംഭവിച്ചുവെന്ന് നോക്കാം. റേറ്റിംഗില്‍ ഈ ആഴ്ചയും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്. 93 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിന് സ്വന്തമാക്കാനായിട്ടുളളത്.

റിപ്പോര്‍ട്ടര്‍ ടിവി റേറ്റിംഗില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. 79 പോയിന്റുകളാണ് റിപ്പോര്ട്ടറിനുളളത്. രണ്ടാമത്തെ ആഴ്ചയില്‍ 87 പോയിന്റായിരുന്നു റിപ്പോര്‍ട്ടറിന് ഉണ്ടായിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് 99 പോയിന്റും. വാര്‍ത്താ ചാനലുകളിലെ പോരാട്ടം തങ്ങള്‍ തമ്മില്‍ തന്നെയാണ് എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് റിപ്പോര്‍ട്ടര്‍ ടിവിയുടേയും ഏഷ്യാനെറ്റ് ന്യൂസിന്റേയും റേറ്റിംഗ് കണക്കുകള്‍.
അതേസമയം റേറ്റിംഗില്‍ രാവിലത്തെയും വൈകുന്നേരത്തെയും കണക്കുകളില്‍ ഏഷ്യാനെറ്റിനെ പിന്നിലാക്കി ഒന്നാമത് എത്താന്‍ ഈ ആഴ്ച റിപ്പോര്‍ട്ടറിന് സാധിച്ചിട്ടുണ്ട്. രാവിലെ 6 മണി മുതല്‍ 7 മണി വരെയുളള ടൈം ബാന്‍ഡിലും വൈകിട്ട് 7 മണി മുതല്‍ 11 മണി വരെയുളള ടൈം ബാന്‍ഡിലും റിപ്പോര്‍ട്ടര്‍ ടിവിയാണ് മുന്നിലുളളത്.
ഈ ആഴ്ച റേറ്റിംഗില്‍ മൂന്നാം സ്ഥാനത്തുളള 24 ന്യൂസിന് പോയിന്റ് നിലയില്‍ റിപ്പോര്‍ട്ടറിന് അടുത്ത് എത്താന്‍ സാധിച്ചിട്ടില്ല. 45 പോയിന്റ് മാത്രമാണ് 24ന് ഉളളത്. അതേസമയം നാലാം സ്ഥാനത്തുളള മനോരമ ന്യൂസ് ആകട്ടെ 24 ന്യൂസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മനോരമ ന്യൂസിന് 41 പോയിന്റുകളുണ്ട്.
5,6 സ്ഥാനങ്ങളില്‍ മാതൃഭൂമി ന്യൂസും ന്യൂസ് മലയാളവും തമ്മില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് നടക്കുന്നത്. അഞ്ചാമതുളള മാതൃഭൂമിക്ക് 28 പോയിന്റാണ് ഉളളത്. തൊട്ട പിന്നിലുളള ന്യൂസ് മലയാളവുമായി 1 പോയിന്റിന്റെ വ്യത്യാസം മാത്രം. 27 പോയിന്റ് ഈ ആഴ്ച നേടാന്‍ ന്യൂസ് മലയാളത്തിന് സാധിച്ചു. ഏഴാം സ്ഥാനത്ത് ജനം ടിവിയും എട്ടാം സ്ഥാനത്ത് കൈരളി ന്യൂസുമാണ്. ജനം ടിവിക്ക് 24 പോയിന്റും കൈരളി ന്യൂസിന് 18 പോയിന്റുമാണ് ഉളളത്. ഏറ്റവും ഒടുവിലുളള ന്യൂസ് 18 കേരളത്തിന് 10 പോയിന്റാണ് ഉളളത്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications