റേറ്റിംഗിൽ കൈരളിയെ കടത്തി വെട്ടി ജനം ടിവി, അടിച്ച് കയറി വന്ന് ന്യൂസ് മലയാളം, മനോരമയ്ക്ക് വീഴ്ച, ഒന്നാമൻ ആര്?
ബാര്‍ക് റേറ്റിംഗില്‍ ആധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്. മുപ്പത്തിമൂന്നാം ആഴ്ചയിലെ ബാര്‍ക് റേറ്റിംഗ് പുറത്ത് വന്നപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവിയെ പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. 87 പോയിന്റുകളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നുളള രാജിയും അടക്കം സംഭവബഹുലമായ ആഴ്ചയാണ് വാര്‍ത്താ ചാനലുകളെ സംബന്ധിച്ച് കടന്ന് പോയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുളള ശബ്ദരേഖകളും മെസ്സേജുകളും അടക്കം പുറത്ത് വിട്ട് സജീവമായി നിന്നുവെങ്കിലും ബാര്‍ക് റേറ്റിംഗില്‍ 74 പോയിന്റുകളുമായി ഏഷ്യാനെറ്റിന് പിന്നില്‍ രണ്ടാമത് ആണ് റിപ്പോര്‍ട്ടര്‍ ടിവി ഉളളത്. കോണ്‍ഗ്രസ് അനുഭാവികളില്‍ നിന്നും വലിയ തോതിലുളള എതിര്‍പ്പാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നേരെ ഉയരുന്നത്. ഇതാവാം ബാര്‍ക് റേറ്റിംഗിലും പ്രതിഫലിച്ചിരിക്കുന്നത് എന്ന് വേണം കരുതാന്‍.
61 പോയിന്റുകളുമായി ട്വന്റി ഫോര്‍ ചാനല്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. മനോരമ ന്യൂസിനെ പിന്നിലാക്കി ഈ ആഴ്ച നാലാം സ്ഥാനത്തേക്ക് കയറി വന്നിരിക്കുകയാണ് മാതൃഭൂമി ന്യൂസ്. 39 പോയിന്റുകളാണ് മാതൃഭൂമി ന്യൂസിന് ഉളളത്. അതേസമയം 5, 6 സ്ഥാനങ്ങളിലേക്ക് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നിരിക്കുന്നത്. മനോര ന്യൂസും പുതിയ വാര്‍ത്താ ചാനലായ ന്യൂസ് മലയാളം 24 x7നും തമ്മിലാണ് ഏറ്റുമുട്ടല്‍.

മനോരമ ന്യൂസുമായി കേവലം 1 പോയിന്റ് വ്യത്യാസം മാത്രമാണ് ന്യൂസ് മലയാളത്തിന് ഉളളത്. മനോരമ ന്യൂസ് 31 പോയിന്റുമായി അഞ്ചാം സ്ഥാനത്തും ന്യൂസ് മലയാളം 30 പോയിന്റുമായി ആറാം സ്ഥാനത്തും നില്ക്കുന്നു. ഇത്തവണത്തെ ബാര്‍ക് റേറ്റിംഗിലെ മറ്റൊരു പ്രത്യേകത കൈരളി ന്യൂസിനെ പിന്നിലാക്കി ജനം ടിവി മുകളിലേക്ക് കയറി എന്നതാണ്.
ഏഴാം സ്ഥാനത്തുളള ജനം ടിവിക്ക് 19 പോയിന്റുകളാണ് ഉളളത്. തൊട്ട് പിന്നിലായി 16 പോയിന്റുകളുമായി കൈരള ന്യൂസും 14 പോയിന്റുകളുമായി ന്യൂസ് 18 കേരളയും ഉണ്ട്. ഈ ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ് പ്രകാരം ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മീഡിയാ വണ്‍ ടിവിയാണ്. വെറും 9 പോയിന്റുകള്‍ മാത്രമാണ് പത്താം സ്ഥാനത്തുളള മീഡിയാ വണ്‍ ടിവിക്കുളളത്.
മുന്‍പത്തെ ആഴ്ചയിലും ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ ആയിരുന്നു. 96 പോയിന്റുകളാണ് ബാര്‍ക് റേറ്റിംഗില്‍ ചാനലിന് ഉണ്ടായിരുന്നത്. 79 പോയിന്റുകളുമായി റിപ്പോര്‍ട്ടര്‍ ടിവി രണ്ടാമതും 71 പോയിന്ുകളുമായി 24 ന്യൂസ് മൂന്നാമതും എത്തി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications