മാതൃഭൂമിയും മനോരമയും ഞെട്ടി: ന്യൂസ് മലയാളം ബാർക് റേറ്റിങ്ങില്‍ നാലാമത്; ജനം ഒരടി പിന്നോട്ട്
മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ റേറ്റിങ്ങില്‍ (ബാർക്)
വന്‍ മുന്നേവുമായി ന്യൂസ് മലയാളം 24x7. കേരളത്തെ സംബന്ധിച്ച് പൊതുവെ വലിയ വാർത്തകളൊന്നും ഇല്ലാതിരുന്ന ആഴ്ചയായിരുന്നു കടന്ന് പോയത്. അതിനാല്‍ തന്നെ മൊത്തത്തിലുള്ള പ്രേക്ഷകരുടെ കാര്യത്തിലും വലിയ വ്യത്യാസം സൃഷ്ടിക്കാന്‍ ചാനലുകള്‍ക്ക് സാധിച്ചിട്ടില്ല. എങ്കിലും സ്ഥിരമായി നാലും അഞ്ചും സ്ഥാനങ്ങള്‍ മാറി മാറി നിലനിർത്തിയിരുന്ന മാതൃഭൂമി ന്യൂസിനേയും മനോരമ ന്യൂസിനേയും മറികടന്നുള്ള ന്യൂസ് മലയാളം 24x7 ചാനലിന്റെ മുന്നേറ്റമാണ് ശ്രദ്ധേയമാകുന്നത്.
ബാർക് റേറ്റിങ്ങില്‍ ഇത്തവണയും ഒന്നാം സ്ഥാനത്ത് തുടരുന്നത് ഏഷ്യാനെറ്റ് ന്യൂസ് ആണ്. ഒരു ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും പിന്നീട് തിരികെ കയറി വന്ന ഏഷ്യാനെറ്റ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒന്നാം സ്ഥാനം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. ഇത്തവണത്തെ റേറ്റിങില്‍ 87.49 റേറ്റിങ് ആണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരിക്കുന്നത്. 87 ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ പോയിന്റ്.

ഏഷ്യാനെറ്റ് ന്യൂസിനെ മറികടക്കാന്‍ റിപ്പോർട്ടർ ടിവി പരമാവധി പരിശ്രമിക്കുന്നുണ്ടെങ്കിലും ഇത്തവണയും നിരാശയാണ് ഫലം. രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ ഇത്തവണ റേറ്റിങ് അല്പം താഴേക്ക് പോകുകയും ചെയ്തിട്ടുണ്ട്. നേരത്തെ ബാര്‍ക് റേറ്റിംഗില്‍ 74 പോയിന്റുകളുമായിട്ടാണ് റിപ്പോർട്ടർ രണ്ടാം സ്ഥാനത്ത് തുടർന്നതെങ്കില്‍ ഇത്തവണ അത് 72.52 ലേക്കാണ് ഇടിഞ്ഞിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസിനും റിപ്പോർട്ടർ ടിവിക്കും ശക്തമായ വെല്ലുവിളി ഉയർത്തി തുടരുന്ന 24 ന്യൂസിന് ഇത്തവണയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന 61 പോയിന്റില്‍ നിന്നും 64.12 പോയിന്റിലേക്ക് ഇത്തവണ എത്താന്‍ കഴിഞ്ഞു എന്നുള്ളതാണ് 24 ന്യൂസിനെ സംബന്ധിച്ച് ആശ്വാസകരമായ കാര്യം.
ആദ്യ മൂന്ന് സ്ഥാനങ്ങളും മാറ്റമില്ലാതെ തുടർന്നപ്പോള്‍, തുടക്കത്തില്‍ പറഞ്ഞത് പോലെ നാലാം സ്ഥാനത്തേക്കാണ് ഇത്തവണ അപ്രതീക്ഷിതമായ ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോർട്ടർ, 24 ന്യൂസ് എന്നിവർ കഴിഞ്ഞാല്‍ ദീർഘകാലം നാലാം സ്ഥാനത്ത് തുടർന്നിരുന്നത് മനോരമ ന്യൂസ് ആയിരുന്നു. എന്നാല്‍ അടുത്തിടെ മാതൃഭൂമി മനോരമയെ പിന്തള്ളുന്നതിനും നാം സാക്ഷ്യം വഹിച്ചു. എന്നാല്‍ ഏറ്റവും പുതിയ റേറ്റിങില്‍ മനോരമയേയും മാതൃഭൂമിയേയും ഒരുപോലെ പിന്തള്ളി ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ന്യൂസ് മലയാളം 24x7 നാലം സ്ഥാനത്തേക്ക് കുതിച്ച് എത്തിയിരിക്കുകയാണ്.
38.87 പോയിന്റുമായിട്ടാണ് ന്യൂസ് മലയാളം 24x7 ബാർക് റേറ്റിങില്‍ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ആറാം സ്ഥാനത്തുണ്ടായിരുന്ന ചാനലിന്റെ പോയിന്റ് 30 പോയിന്റായിരുന്നു. മാതൃഭൂമി ന്യൂസ് (34-90), മനോരമ ന്യൂസ് (33) എന്നിവർക്ക് ഇത്തവണ അഞ്ചും നാലും സ്ഥാനങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ ആഴ്ചയില്‍ ഇരു ചാനലുകളുടേയും റേറ്റിങ് യഥാക്രമം 31, 31 പോയിന്റിങ് ആയിരുന്നു.
ഏഴു മുതല്‍ അഞ്ച് സ്ഥാനങ്ങളില്‍ ഇത്തവണയും യാതൊരു മാറ്റവും വന്നിട്ടില്ല. ജനം ടിവി (17.74), കൈരളി ന്യൂസ് (17.45), ന്യൂസ് 18 കേരള (11.90), മീഡിയ വണ്‍ (8.09) എന്നിങ്ങനെയാണ് മറ്റ് ചാനലുകള്‍ക്ക് ലഭിച്ച റേറ്റിങ്. കഴഞ്ഞ തവണത്തെ ത്തവണത്തെ ബാര്‍ക് റേറ്റിംഗിലെ പ്രത്യേകത കൈരളി ന്യൂസിനെ പിന്നിലാക്കി ജനം ടിവി മുകളിലേക്ക് കയറി എന്നതായിരുന്നു. ജനം ടിവിക്ക് 19 പോയിന്റും കൈരളിക്ക് 16 പോയിന്റുമായിരുന്നു കഴിഞ്ഞയാഴ്ച ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ജനം ടിവിയുടെ റേറ്റിങ് ഒരു പോയിന്റിലേറെ ഇടിഞ്ഞപ്പോള്‍ കൈരളി ഏതാണ്ട് അത്രയും പോയിന്റ് തന്നെ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications