Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാനെറ്റ് ന്യൂസ് വീണു, ബാർക്കില്‍ 24 ന്യൂസ് ആദ്യമായി ഒന്നാമത്: റിപ്പോർട്ടറിനും വന്‍ കുതിപ്പ്

മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ ബാർക്ക് റേറ്റിങില്‍ രണ്ടും മുന്നൂം സ്ഥാനങ്ങളില്‍ മാറ്റമുണ്ടായാലും ഒന്നാം സ്ഥാനത്ത് എന്നും നിലയുറപ്പിച്ചിരുന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. എന്നാല്‍ ഇപ്പോഴിതാ ആ കസേരയ്ക്ക് ആദ്യമായി ഇളക്കം തട്ടിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളി ഉയർത്തി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന 24 ന്യൂസാണ് ഏറ്റവും പുതിയ ബാർക്ക് റേറ്റിങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

മലയാളം ടെലിവിഷന്‍ ചാനല്‍ സമവാക്യങ്ങള്‍ എങ്ങനെ മാറുന്നുവെന്ന് വ്യക്തമാക്കുന്ന ചില ട്രെന്‍ഡുകളും കഴിഞ്ഞ രണ്ടാഴ്ചകളായുള്ള ബാർക്ക് റേറ്റിങില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കും. ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഷിരൂരിലെ തിരച്ചില്‍, വയനാട് ഉരുള്‍പൊട്ടല്‍ എന്നിവയായിരുന്നു ഈ രണ്ടാഴ്ചക്കാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകള്‍. ആളുകള്‍ കൂടുതലായി ടിവി ചാനലുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച ഈ ദിവസങ്ങളില്‍ 24 ന്യൂസും റിപ്പോർട്ടറും വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്.

trp

150 പോയിന്റുമായാണ് മുപ്പത്തിയൊന്നാം ആഴ്ചയില്‍ 24 ന്യൂസ് ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതോടെ ഇക്കാലമത്രയും ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 147 പോയിന്റാണ് അവർക്ക് ഈ ആഴ്ച ലഭിച്ചത്. മുപ്പതാം ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിന് 125 പോയിന്റും 24 ന്യൂസിന് 112 പോയിന്റുമായിരുന്നു.

റിപ്പോർട്ടർ ചാനല്‍ തങ്ങളുടെ മൂന്നാം സ്ഥാനം നിലനിർത്തിയെന്ന് മാത്രമല്ല ആദ്യമായി നൂറിന് മുകളിലേക്ക് (116) തങ്ങളുടെ പോയിന്റ് നില എത്തിക്കുകയും ചെയ്തു. മുപ്പതാം ആഴ്ചയിലാണ് റിപ്പോർട്ടർ മനോരമ ന്യൂസിനേയും മാതൃഭൂമിയേയും പിന്തള്ളിക്കൊണ്ട് മൂന്നാം സ്ഥാനത്തേക്ക് കടന്നുവരുന്നത്. അന്ന് പക്ഷെ ലഭിച്ചിരുന്നത് 77 പോയിന്റായിരുന്നു.

ഏറ്റവും പുതിയ റാങ്കിങില്‍ തൊട്ടുപിന്നിലുള്ള മനോരമ ന്യൂസിനേക്കാള്‍ ബഹുദൂരം മുന്നിലാണ് റിപ്പോർട്ടർ. 29 -ാ ആഴ്ചയില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ചാനലായിരുന്നു റിപ്പോർട്ടർ. സ്വാഭാവികമായും ഒന്നും രണ്ടും സ്ഥാനത്തുള്ള 24 ന്യൂസിനും ഏഷ്യാനെറ്റിനും ഭീഷണി ഉയർത്തുന്ന തരത്തിലുള്ള മുന്നേറ്റമാണ് റിപ്പോർട്ടറിന്റേത്.

മനോരമ ന്യൂസ് (77), മാതൃഭൂമി ന്യൂസ് (72), കൈരളി ന്യൂസ് (26), ന്യൂസ് 18 കേരള (24), ജനം ടിവി (21), മീഡിയ വണ്‍ (15) എന്നിങ്ങനെയാണ് തുടർന്നുള്ള ചാനലുകളുടെ റേറ്റിങ്. മുപ്പതാം ആഴ്ചയില്‍ മനോരമ ന്യൂസ് (66), മാതൃഭൂമി ന്യൂസ് (62), കൈരളി ന്യൂസ് (22), ജനം ടിവി (20), ന്യൂസ് 18 കേരള (19), മീഡിയ വണ്‍ (12) എന്നിങ്ങനെയുമായിരുന്നു റേറ്റിങ്. ഈ ആഴ്ച ജനം ടിവിയെ മറികടന്ന് ന്യൂസ് 18 ഏഴാം സ്ഥാനത്തേക്ക് കയറി വന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു മാറ്റം. ജനം ടിവി ഇത്തവണ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അതേസമയം, വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഏഷ്യാനെറ്റ് - 668, സീ കേരളം - 210, മഴവിൽ മനോരമ - 178, ഫ്ലവേർസ് ടിവി - 166, സുര്യ ടിവി - 159,
കൈരളി ടിവി - 101, അമൃത ടിവി - 38, ഏഷ്യനെറ്റ് മൂവീസ് - 135, സുര്യ മൂവീസ് - 86, ഏഷ്യനെറ്റ് പ്ലസ് - 67, വീ ടിവി - 45 എന്നിങ്ങനെയാണ് റേറ്റിങ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+