കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ക് റേറ്റിങ്ങില്‍ ചരിത്രം കുറിച്ച് ജനം ടിവി; മാതൃഭൂമിയേയും മനോരമയേയും പിന്തള്ളി രണ്ടാംസ്ഥാനത്ത്‌

Google Oneindia Malayalam News

മലയളാത്തിലെ പ്രമുഖ ടിവി ചാനലുകളെ പിന്തള്ളി ബാര്‍ക്ക് റേറ്റിങ്ങില്‍ ബിജെപി പാര്‍ട്ടി ചനലായ ജനം ടിവിയുടെ വന്‍ കുതികപ്പ്. എന്നത്തേതും പോലെ ഏഷ്യാനെറ്റ് ബാര്‍ക്കിങ്ങില്‍ മേധാവിത്വം പുലര്‍ത്തുമ്പോള്‍ കാലങ്ങളായി രണ്ടും മൂന്നും സ്ഥാനത്ത് മാറി മാറി നിലയുറപ്പിച്ചിരുന്ന മാതൃഭൂമി, മനോരമ എന്നീ ചാനലുകളെ പിന്തള്ളിയാണ് ജനം രണ്ടാസ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

<strong>കെ സുധാകരനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി എംപി; ശബരിമലയില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥയില്ല</strong>കെ സുധാകരനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി എംപി; ശബരിമലയില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥയില്ല

2015 ല്‍ ചാനല്‍ തുടങ്ങിയതിന് ശേഷം ബാര്‍ക്ക് റേറ്റിങ്ങില്‍ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന സ്ഥാനം ജനം ടിവിക്ക് ലഭിക്കുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ചാനല്‍ സ്വീകരിച്ച നിലപാടാണ് ഈ മുന്നേറ്റത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല

സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല

2015 ഏപ്രില്‍ 9 നാണ് ജനം ടിവി ആരംഭിക്കുന്നതെങ്കിലും ശബരിമല സ്ത്രീപ്രവേശ വിഷയത്തിന് മുമ്പ് ഈ ചാനലിന് മലയാള പ്രക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല.

ശബരിമലയിലെ സ്ത്രീപ്രവേശന വിധി

ശബരിമലയിലെ സ്ത്രീപ്രവേശന വിധി

എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരായ നടക്കുന്ന സമരങ്ങളേയും പ്രതിഷേധ പരിപാടികളേയും ഭക്തജനങ്ങളുടെ നിലപാടിന് അനുസരിച്ച് കവറേജ് ചെയ്‌തോടെയാണ് ജനം ടിവി കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്.

വിമര്‍ശനങ്ങള്‍ക്കിടയിലും

വിമര്‍ശനങ്ങള്‍ക്കിടയിലും

ശബരിമല വിഷയം കൈകാര്യം ചെയ്യുന്ന ജനം ടിവിയുടെ അവതരണ രീതിക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 'മലകയറാന്‍ എത്തിയ രഹ്നഫാത്തിമയുടെ ഇരുമുടികെട്ടില്‍ സാനിറ്ററി നാപ്കിന്‍' തുടങ്ങിയ വാര്‍ത്തകളൊക്കെ വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരുന്നത്. ഈ വിമര്‍ശനങ്ങള്‍ക്കിടയിലും ബാര്‍ക്ക് റേറ്റിങ്ങില്‍ അവര്‍ക്ക് ലഭിച്ച മുന്നേറ്റം ഏവരേയും ഞെട്ടിക്കുന്നതാണ്.

ചരിത്രപരമായ മുന്നേറ്റം

ചരിത്രപരമായ മുന്നേറ്റം

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലെ ചര്‍ച്ച ഏറ്റവും സജീവമായി നിലനിന്ന ഒക്ടോബര്‍ ഇരുപത് മുതല്‍ 26 വരേയുള്ള ദിനങ്ങളിലെ റിപ്പോര്‍ട്ടിലാണ് ജനം ടീവി ചരിത്രപരമായ മുന്നേറ്റം നടത്തിയത്.

രണ്ടാംസ്ഥാനം

രണ്ടാംസ്ഥാനം

ഇക്കാലയളവില്‍ 56540 (180.24% റേറ്റിങ്ങ) ഇംപ്രഷനുമായി ഏഷ്യാനെറ്റ് തങ്ങളുടെ പതിവ് മേധാവിത്വം തുടരുമ്പോള്‍ 32072 (102.24% റേറ്റിങ്ങ്) ഇംപ്രഷനാണ് രണ്ടാംസ്ഥാനത്തുള്ള ജനം ടീവിക്ക് ലഭിച്ചിരിക്കുന്നത്. ജനംടീവിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇംപ്രഷനാണിത്.

മാതൃഭൂമിയും മനോരമയും

മാതൃഭൂമിയും മനോരമയും

അതേസമയം കാലങ്ങളായി രണ്ടാസ്ഥാനത്ത് മാറി മാറി നിലയുറപ്പിച്ചിരുന്നു മാതൃഭൂമിയും മനോരമയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. 27400, 26503 എന്നിവയാണ് ഈ ചാനലുകള്‍ക്ക് ലഭിച്ച ഇംപ്രഷന്‍.

ജനങ്ങള്‍ നെഞ്ചേറ്റുകയാണ്

ജനങ്ങള്‍ നെഞ്ചേറ്റുകയാണ്

വിമര്‍ശനങ്ങള്‍ക്കിടേയും ജനം ടിവിക്കുണ്ടായ ഈ മുന്നേറ്റം ആഘോഷിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ജനവികാരമാണ് ജനം ടി വി ജനങ്ങള്‍ നെഞ്ചേറ്റുകയാണ് ജനം ടി വിയെ എന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഉള്ളില്‍ തട്ടിയ അഭിനന്ദനങ്ങള്‍

ഉള്ളില്‍ തട്ടിയ അഭിനന്ദനങ്ങള്‍

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
'ജനവികാരമാണ് ജനം ടി. വി. ജനങ്ങള്‍ നെഞ്ചേറ്റുകയാണ് ജനം ടി. വിയെ. തകര്‍ന്നുവീഴുന്നത് ഒറ്റുകാരുടേയും നുണപ്രചാരകരുടേയും അപ്രമാദിത്വമാണ്. കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് ഇനി മുതല്‍ ജനം പറഞ്ഞുതരും. ഉള്ളില്‍ തട്ടിയ അഭിനന്ദനങ്ങള്‍.'

ചുരുക്കം വീടുകളിലെ കാഴ്ച

ചുരുക്കം വീടുകളിലെ കാഴ്ച

കേരളത്തിലെ ചുരുക്കം വീടുകളിലെ കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ബാര്‍ക്ക് റേറ്റിങ്ങ് തയ്യാറാക്കുന്നത്. ടെലിവിഷന്‍ കാഴ്ചയുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെട്ട ഏക റിപ്പോര്‍ട്ടാണ് ബാര്‍ക്കിന്റേത്.

ഏറെ പ്രധാനപ്പെട്ടത്

ഏറെ പ്രധാനപ്പെട്ടത്

ചാനലുകളുടെ റേറ്റിങ് അളക്കുന്ന സംവിധാനമായ ബാര്‍ക്ക് റേറ്റിങ് ഓരോ ചാനലിനും ഏറെ പ്രധാനപ്പെട്ടതാണ്. ചാനലുകളിലെ പ്രൈം ടൈം അടക്കമുളള പരിപാടികളിലെ പരസ്യ വരുമാനം നിശ്ചയിക്കുന്നതില്‍ ബാര്‍ക്ക് റേറ്റിങ്ങിന് നിര്‍ണായക സ്ഥാനമാണുളളത്.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

English summary
barc reports says janam tv rating goesup reaches second position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X