കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറന്നേക്കും; കര്‍ശന നിയന്ത്രണങ്ങള്‍, ഭക്ഷണം പങ്കുവെച്ച് കഴിക്കരുത്

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം മുന്നില്‍ സംസ്ഥാനത്ത് ബാറുകള്‍ തുറക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. അടുത്ത മാസം ആദ്യത്തോടെ ബാറുകള്‍ തുറക്കാനാണ് സാധ്യത. നവംബര്‍ അഞ്ചാം തീയതിയോടെ തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിന് മുന്‍പ് ബാറുകള്‍ തുറക്കാനുള്ള നീക്കത്തിലേക്കാണ് സര്‍ക്കാര്‍ പോവുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ പിന്നെ ബാറുകള്‍ തുറക്കാന്‍ ഡിസംബര്‍ അവസാനം വരെ കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഉടന്‍ തന്നെ ബാറുകള്‍ തുറക്കാന്‍ സാര്‍ക്കാര്‍ ധാരണയിലെത്തിയത്.

കോട്ടയത്ത് 4 സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് സ്വന്തമാക്കും;ജോസിന് 6 ഉം മുസ്ലിം ലീഗിന് ഒരു സീറ്റും നല്‍കുംകോട്ടയത്ത് 4 സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് സ്വന്തമാക്കും;ജോസിന് 6 ഉം മുസ്ലിം ലീഗിന് ഒരു സീറ്റും നല്‍കും

മൂന്ന് മാസങ്ങള്‍ക്കപ്പും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡിസംബര്‍ അവസാനം ബാറുകള്‍ തുറക്കുന്നത് വിവാദങ്ങള്‍ക്ക് ഇടയാക്കും. ഇതും കൂടി ഉടന്‍ തന്നെ ബാറുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിര്‍ണ്ണായകമായി. സംസ്ഥാന നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും ബാര്‍ തുറക്കുന്നത് അല്‍പം ആശ്വാസകരമാവുമെന്നാണ് പ്രതീക്ഷ. കൊവിഡ് നിയന്ത്രണങ്ങളോടെയാവും ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് ഉറപ്പു വരുത്താന്‍ എക്സൈസ്, പൊലീസ്, റവന്യൂ വിഭാഗങ്ങള്‍ ബാറുകളില്‍ പരിശോധന നടത്തും.

 bar

മേശയ്ക്ക് ഇരുവശവും രണ്ട് പേര്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളു. ഇതിനായി കൃത്യമായ അകലം പാലിക്കണം. ടേബിളുകള്‍ക്കിടയിലും നിശ്ചിത അകലം ഒഴിച്ചിടണം. ഭക്ഷണം പങ്കുവെച്ച് കഴിക്കാന്‍ അനുമതിയുണ്ടാവില്ല. വെയിറ്റര്‍മാര്‍ ഉള്‍പ്പടേയുള്ള ബാര്‍ ജീവനക്കാര്‍ മാസ്കും കയ്യുറയും ധരിക്കണം തുടങ്ങിയവയാണ് പ്രധാന നിയന്ത്രണങ്ങള്‍. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ബാറ് തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകള്‍ കോടതിയെ സമീപിച്ചിരുന്നു.

കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നു; സിന്ധ്യ വീണ്ടും കളമൊരുക്കുന്നോകോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നു; സിന്ധ്യ വീണ്ടും കളമൊരുക്കുന്നോ

അതേസമയം, ബാറുകൾ തുറക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനാണെന്നുള്ള ആരോപണവുമായി കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തെത്തിയിരുന്നു. ആരാധനാലയങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഇല്ലാത്ത കൂറ് സർക്കാർ എന്തിനാണ് മദ്യ സ്ഥാപനങ്ങളോട് കാണിക്കുന്നതെന്നായിരുന്നു വാര്‍ത്താ കുറിപ്പിലൂടെ കെസിബിസി മദ്യവിരുദ്ധ സമിതി ആരോപിച്ചത്.

ജാതിയും മതവും അല്ല, ബിഹാര്‍ ജനതയെ അലട്ടുന്നത് തൊഴില്‍ പ്രശ്നങ്ങള്‍; എന്‍ഡിഎ സഖ്യത്തിന് വെല്ലുവിളിജാതിയും മതവും അല്ല, ബിഹാര്‍ ജനതയെ അലട്ടുന്നത് തൊഴില്‍ പ്രശ്നങ്ങള്‍; എന്‍ഡിഎ സഖ്യത്തിന് വെല്ലുവിളി

'പോകുമ്പോൾ ആ ജോസ് മോനെയും ഒപ്പം കൂട്ടണം;ഒറ്റ അപേക്ഷ, തലയിൽ മുണ്ടിട്ട് പോയേക്കരുത്';പരിഹസിച്ച് ഫിറോസ്'പോകുമ്പോൾ ആ ജോസ് മോനെയും ഒപ്പം കൂട്ടണം;ഒറ്റ അപേക്ഷ, തലയിൽ മുണ്ടിട്ട് പോയേക്കരുത്';പരിഹസിച്ച് ഫിറോസ്

Recommended Video

cmsvideo
First-generation of vaccines is likely to be imperfect, says UK official | Oneindia Malayalam

English summary
Bars in kerala may open next week: terms are as follows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X