കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ബാറുകള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ രാത്രി 9 വരെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ബാറുകളും കള്ളുഷാപ്പുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും നാളെ മുതല്‍ തുറക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെയാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ക്ലബ്ബുകളിലും നാളെ മുതല്‍ മദ്യം ലഭ്യമാക്കാവുന്നതാണ്.

Recommended Video

cmsvideo
കേരളം; സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ തുറക്കും

കൊവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബാറുകളും അടഞ്ഞ് കിടക്കുകയായിരുന്നു. 9 മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് ബാറുകള്‍ അടക്കമുളളവ തുറക്കാന്‍ പോകുന്നത്. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് വേണം പ്രവര്‍ത്തിക്കാന്‍ എന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

bar

നിലവില്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെ ഇരുന്ന് മദ്യപിക്കാനുളള അനുമതിയില്ല. പകരം പാഴ്‌സല്‍ സൗകര്യം മാത്രമാണ് ഉളളത്. തുടര്‍ന്ന് ബാറുകള്‍ പഴയത് പോലെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യം ബാറുടമകള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നു. മറ്റ് പല സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയ സാഹചര്യത്തിലായിരുന്നു ബാറുടമകളുടെ ഈ ആവശ്യം. സര്‍ക്കാര്‍ ഈ ആവശ്യത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ബാറുകള്‍ പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുളള തീരുമാനം നീട്ടുകയായിരുന്നു.

'അഭയ മരിച്ചന്ന് സിസ്റ്റർ സെഫിയേയും ഫാദർ കോട്ടൂരിനേയും കണ്ടു', അടയ്ക്കാ രാജുവിന്റെ വെളിപ്പെടുത്തൽ'അഭയ മരിച്ചന്ന് സിസ്റ്റർ സെഫിയേയും ഫാദർ കോട്ടൂരിനേയും കണ്ടു', അടയ്ക്കാ രാജുവിന്റെ വെളിപ്പെടുത്തൽ

English summary
Bars in the state will be open from Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X