ബാറുകള്‍ പൂട്ടുന്നത് നീളും, മദ്യ വിലയും കൂടില്ല
കൊച്ചി: ബാറുകളുടെ കാര്യത്തില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്നതിന് സുപ്രീം കോടതി അനുവദിച്ച സമയം സെപ്റ്റംബര്‍ 30 ന് അവസാനിച്ചു. എന്നാല്‍ വിധി വൈകുകയാണെങ്കില്‍ അതുവരെ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കോടതി പറഞ്ഞതിന്റെ ആശ്വാസത്തിലാണ് ബാര്‍ ഉടമകള്‍.
മദ്യ നയത്തിനെതിരെ ബാര്‍ ഉടമകള്‍ നല്കിയ ഹര്‍ജിയില്‍ സെപ്റ്റംബര്‍ 30 നും ഹൈക്കോടതി അന്തിമ വിധി പറഞ്ഞിട്ടില്ല. ഇനി ഈ ആഴ്ചയില്‍ ഒരു ദിവസം മാത്രമേ കോടതിക്ക് പ്രവര്‍ത്തി ദിനമായുള്ളൂ. ഒക്ടോബര്‍ 1. അത് കഴിഞ്ഞാല്‍ ഒക്ടോബര്‍ 6 നാണ് കോടതി വീണ്ടും ചേരുക.

ഒക്ടോബര്‍1 ന് കോടതി വിധി പറഞ്ഞില്ലെങ്കില്‍ ബാറുകള്‍ക്ക് അഞ്ച് ദിവസം കൂടി പ്രവര്‍ത്തിക്കാനുള്ള സാവകാശം ലഭിക്കും. എന്നാല്‍ ഒക്ടോബര്‍ ഒന്നും, രണ്ടും ബാര്‍ അവധി ദിനങ്ങളാണ്.
ഇതിനിടെ മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലായിട്ടില്ല. ഒക്ടോബര്‍ 1 മുതല്‍ പുതുക്കിയ വില ഈടാക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സ് ഇതുവരെ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ലെന്നാണ് വിവരം. ബാറുകളുടെ കാര്യത്തില്‍ കോടതി വിധി എന്താകുമെന്ന് നോക്കിയിട്ട് വില വര്‍ദ്ധന നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.
ബാറുകളില്‍ ശേഷിക്കുന്ന മദ്യം ബീവറേജസ് കോര്പ്പറേഷന് ഏറ്റെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനം പിന്‍വലിച്ചിരിക്കുകയാണ്. അട്ടിമറിക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications